മാനാഞ്ചിറ സ്ക്വയറിന് നാലാം കവാടം ഒരുങ്ങി
text_fieldsകോഴിക്കോട്: മാനാഞ്ചിറ സ്ക്വയറിലേക്കുള്ള നാലാമത്തെ കവാടം പണി പൂർത്തിയായി. കവാടം ഔദ്യോഗികമായി തുറന്നാൽ ബി.ഇ.എം സ്കൂൾ ഭാഗത്ത് നിന്ന് ടൗൺഹാൾ, ഹെഡ് പോസ്റ്റ് ഓഫീസ്, കോമൺവെൽത് റോഡ് ഭാഗത്തേക്ക് സ്ക്വയർ മുറിച്ചു കടക്കാൻ എളുപ്പവഴിയാവും. കവാടം ഔദ്യോഗികമായി തുറന്നാൽ ബി.ഇ.എം സ്കൂൾ ഭാഗത്തുനിന്ന് ടൗൺഹാൾ, ഹെഡ് പോസ്റ്റ് ഓഫിസ്, കോമൺവെൽത്ത് റോഡ് ഭാഗത്തേക്ക് സ്ക്വയർ മുറിച്ചുകടക്കാൻ എളുപ്പവഴിയാവും.
മോഡൽ സ്കൂളിെൻറ ഭാഗത്തും പട്ടാളപ്പള്ളിക്ക് മുന്നിലും കോംട്രസ്റ്റിന് മുന്നിലുമാണ് ഇപ്പോൾ പ്രവേശന കവാടമുള്ളത്. മറ്റു കവാടങ്ങളുടെ അതേ രീതിയിലുള്ള കവാടവും ഗേറ്റും വിളക്കുകളുമാണ് പുതുതായി സ്ഥാപിച്ചത്. ബി.ഇ.എം സ്കൂൾ ഭാഗത്തുനിന്ന് മതിൽ ചാടി സ്ക്വയറിനകത്ത് കയറുന്ന പ്രവണതയും ഈ ഭാഗത്ത് കവാടം വന്നതോടെ ഒഴിവായിക്കിട്ടും. ചുറ്റിത്തിരിയാതെ സ്ക്വയർ പെട്ടെന്ന് മുറിച്ചു കടക്കാനാവുമെന്നതാണ് മുഖ്യം. ഇതിനായി നടപ്പാത നവീകരണവും നടക്കുന്നു. ഇതോടെ വി.കെ. കൃഷ്ണ മോനോൻ പ്രതിമയടക്കമുള്ള ഭാഗങ്ങൾ ശ്രദ്ധിക്കപ്പെടും.
വിനോദ സഞ്ചാരവകുപ്പിെൻറ ഒരുകോടിയും കേന്ദ്ര സർക്കാറിെൻറ അമൃത് പദ്ധതിയിലുൾപ്പെടുത്തി നഗരസഭയുടെ 80 ലക്ഷവുമടക്കം1.8 കോടിയുടെ നവീകരണ പ്രവൃത്തികളുടെ ഭാഗമായാണ് പുതിയ കവാടം. അൻസാരി പാർക്കും ടാഗോർ പാർക്കും യോജിപ്പിച്ച് മാനാഞ്ചിറ സ്ക്വയർ ഉണ്ടാക്കുന്നതിന് മുമ്പ് രണ്ട് പാർക്കുകൾക്കും ബി.ഇ.എം സ്കൂളിന് മുന്നിലേക്ക് പ്രവേശന കവാടമുണ്ടായിരുന്നു.
രണ്ട് പാർക്കുകൾക്കുമിടയിലുള്ള റോഡ് അടച്ച് ചിറയും മൈതാനവുമടക്കം ഒറ്റ വളപ്പിലാക്കിയാണ് സ്ക്വയറുണ്ടാക്കിയത്. ബി.ഇ.എം സ്കൂൾ ഭാഗത്തുനിന്ന് ടൗൺഹാളിലേക്കും മോഡൽ സ്കൂളിലേക്കുമൊക്കെ നടക്കാൻ സ്ക്വയർ ചുറ്റിത്തിരിയേണ്ടി വരുന്നത് അന്നുതന്നെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.