Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകമ്യൂണിസത്തിന്‍റെ ഭാവി...

കമ്യൂണിസത്തിന്‍റെ ഭാവി തടയാനാവാത്തത്​ -എം.എ. ബേബി

text_fields
bookmark_border
കമ്യൂണിസത്തിന്‍റെ ഭാവി തടയാനാവാത്തത്​ -എം.എ. ബേബി
cancel

കോ​ഴി​ക്കോ​ട്​: പ​ണാ​ധി​പ​ത്യ​ത്തി​ന്‍റെ ലോ​ക​ത്തെ​പ്പ​റ്റി മാ​ർ​പാ​പ്പ​ക്ക്​ പോ​ലും പ​റ​യേ​ണ്ടി​വ​രു​ന്ന കാ​ല​ത്ത്​ ക​മ്യൂ​ണി​സ​ത്തി​ന്‍റെ ഭാ​വി ഒ​രു കാ​ര​ണ​വ​ശാ​ലും ത​ട​ഞ്ഞു​നി​ർ​ത്താ​നാ​വാ​ത്ത​താ​ണെ​ന്ന്​ എം.​എ. ബേ​ബി. സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന ഭാ​ഗ​മാ​യി ടൗ​ൺ​ഹാ​ളി​ൽ 'ക​മ്യൂ​ണി​സ​ത്തി​ന്‍റെ ഭാ​വി​യും വ​ർ​ത്ത​മാ​ന ലോ​ക​വും' സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​റ്റ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി പ​ഠി​ച്ച്​ ഉ​ചി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യി​ല്ലാ​തെ​പോ​യ​താ​ണ്​​ റ​ഷ്യ​യി​ല​ട​ക്കം സോ​ഷ്യ​ലി​സ്റ്റ്​ വ്യ​വ​സ്ഥ​യു​ടെ ശൈ​ഥി​ല്യ​ത്തി​ന്​ കാ​ര​ണം. പ്ര​മാ​ണം മാ​ത്രം വാ​ദി​ച്ച്​ പ്രാ​യോ​ഗി​ക​ത നോ​ക്കാ​തെ സി​ദ്ധാ​ന്ത​ശാ​ഠ്യം പി​ടി​കൂ​ടു​ന്ന​തും വ​ല​തു​പ​ക്ഷ അ​പ​ച​യ​വും ഒ​രു​പോ​ലെ വ്യ​തി​യാ​ന​മാ​ണ്.

എ​ങ്കി​ലും പു​തി​യ സ​മൂ​ഹം സാ​ധ്യ​മെ​ന്ന്​ പ​രാ​ജ​യ​പ്പെ​ടും​മു​മ്പ്​ സോ​വി​യ​റ്റ്​ യൂ​നി​യ​ൻ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ്​ കാ​ല​ത്ത്​ ര​ണ്ടു​ വ്യ​വ​സ്​​ഥ​ക​ൾ ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ലോ​കം ക​ണ്ട​താ​ണ്. കോ​വി​ഡി​ൽ പ്രാ​ണ​വാ​യു​വി​ന്​ കേ​ഴു​മ്പോ​ൾ പേ​റ്റ​ന്‍റ്​ നി​യ​മ​മു​പ​യോ​ഗി​ച്ച്​ ശ​ത​കോ​ടി ലാ​ഭ​മു​ണ്ടാ​ക്കാ​നാ​ണ്​ മു​ത​ലാ​ളി​ത്തം ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ, സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ത്തി​നി​ര​യാ​യ ക്യൂ​ബ കോ​വി​ഡ്​ പ്ര​തി​രോ​ധി​ക്കാ​ൻ 40 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ആ​ളെ​യ​യ​ച്ചു.

ലോ​ക​ത്തെ അ​ഞ്ചു​​പേ​രി​ൽ ഒ​രാ​ൾ സ​മ​ത്വ​പൂ​ർ​ണ​മാ​യ ​ലോ​കം ​കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള പ്ര​യ​ത്​​ന​ത്തി​ൽ ഒ​രു​വി​ധ​ത്തി​ല​ല്ലെ​ങ്കി​ൽ മ​റ്റൊ​രു ത​ര​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നാ​ണ്​ ക​ണ​ക്ക്. ലാ​റ്റി​ന​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലു​​മെ​ല്ലാം അ​ത്​ തെ​ളി​ഞ്ഞു​വ​രു​ന്നു. ആ​ദി ഗോ​ത്ര​ങ്ങ​ളി​ൽ സോ​ഷ്യ​ലി​സ്റ്റ്​ വ്യ​വ​സ്​​ഥ​യാ​ണ്​ പു​ല​ർ​ന്നി​രു​ന്ന​തെ​ന്ന​ത്​ തി​രി​ച്ച​റി​യ​ണ​മെ​ന്നും​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടി.​പി. രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​ട്ട​ത്തി​ൽ ര​വീ​​ന്ദ്ര​ൻ എം.​എ​ൽ.​എ, എ. ​പ്ര​ദീ​പ്​ കു​മാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA Baby
News Summary - The future of communism is unstoppable - M.A. Baby
Next Story