പരിമിതികളെ മറികടന്ന നിധിനെ തേടി സർക്കാർ ജോലിയെത്തി
text_fieldsകക്കോടി: കാഴ്ചപരിമിതിയെ നിശ്ചയദാർഢ്യംകൊണ്ട് നേരിട്ട നിധിന് സർക്കാർ ജോലി. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ കോഴിക്കടയിലെ ജോലിയും ലോട്ടറി വിൽപനയുമായി വർഷങ്ങളോളം അധ്വാനിച്ച കക്കോടി എരക്കുളം ഊരാളി വീട്ടിൽ നിധിന്റെ ആഗ്രഹമാണ് പൂവണിഞ്ഞത്. അർബുദ രോഗിയായിരുന്ന പിതാവ് രാമകൃഷ്ണനെ ഏറെക്കാലം പരിചരിക്കാനും ചികിത്സ ചെലവിനും ഏറെ പ്രയാസപ്പെട്ടു നിധിനും സഹോദരനും.
നിധിന്റെ സഹോദരനും കാഴ്ചയില്ല. മലയാള ബിരുദം നേടിയ ശേഷം നിധിൻ ബി.എഡും നേടിയിരുന്നു. സർക്കാർ ജോലിക്കുള്ള കഠിനാധ്വാനത്തിന് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നത് കക്കോടി എം.ഐ.എൽ.പി സ്കൂളിലെ അധ്യാപകനായിരുന്ന ഷാജൽ മാസ്റ്റർ ആയിരുന്നു. ജോലി കിട്ടുന്നതു വരെ ശ്രമം തുടരുമെന്ന ഉറപ്പ് നിധിൻ നൽകിയതോടെ ഷാജൽ മാസ്റ്ററും അതിനുവേണ്ടി കൂടുതൽ സമയം കണ്ടെത്തി. തിങ്കളാഴ്ച പാലക്കാട് കെ.എ.എം.സി.ഒ ഓഫിസിലെ പ്യൂൺ തസ്തികയിൽ നിധിൻ ജോലിയിൽ പ്രവേശിക്കും. മകന്റെ സർക്കാർ ജോലി കുടുംബത്തിന് ഏറെ ആശ്വാസമാകുമെന്ന് മാതാവ് ദേവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.