പ്രധാനാധ്യാപികയെ എ.ഇ.ഒ ഓഫിസ് സൂപ്രണ്ട് അപമാനിച്ചതായി പരാതി
text_fieldsകോഴിക്കോട്: പരപ്പിൽ ജി.എൽ.പി സ്കൂൾ പ്രധാന അധ്യാപികയുടെ ചുമതല വഹിക്കുന്ന അധ്യാപികയെ സിറ്റി ഉപജില്ല എ.ഇ.ഒ ഓഫിസ് സൂപ്രണ്ട് രവിശങ്കർ പരസ്യമായി അപമാനിച്ചതായി പരാതി. ഗ്രേഡ് ഫിക്സേഷനുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സർവിസ് ബുക്ക് തിരിച്ചുവാങ്ങാൻ പോയപ്പോഴാണ് മോശം അനുഭവമുണ്ടായതെന്ന് അധ്യാപിക സിറ്റി െപാലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. കർശന നടപടിയുണ്ടാകുെമന്ന് സിറ്റി െപാലീസ് മേധാവി എ.വി. ജോർജ് പരാതിക്കാരിയെ അറിയിച്ചു.
അധ്യാപികയുെട സർവിസ് ബുക്ക് കഴിഞ്ഞ ജൂൺ മുതൽ എ.ഇ.ഒ ഓഫിസിലാണുള്ളത്. നേരിട്ടും ഫോണിലൂടെയും ചോദിക്കുേമ്പാഴെല്ലാം ഫിക്സഷേൻ നടപടികൾ പൂർത്തിയായിട്ടില്ലെന്നാണ് ജീവനക്കാർ മറുപടി നൽകിയത്. ചൊവ്വാഴ്ച രാവിലെ എത്തിയപ്പോൾ വൈകീട്ട് വരാൻ പറഞ്ഞ് തിരിച്ചയച്ചു. വൈകീട്ട് എ.ഇ.ഒ ഇറങ്ങിപോകുന്നത് കണ്ട് സർവിസ് ബുക്കിൽ ഒപ്പിടുന്ന കാര്യം ക്ലർക്കിനോട് ചോദിച്ചപ്പോൾ സൂപ്രണ്ട് അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
ഓഫിസിൽ വന്നിട്ടുണ്ടെങ്കിൽ വേഗം ഇറങ്ങിപ്പോകണമെന്നും സർവിസ് ബുക്കിലെ കാര്യങ്ങൾ സൗകര്യമുള്ളപ്പോൾ ചെയ്തുതരുമെന്നും സൂപ്രണ്ട് പറഞ്ഞു. മാസങ്ങൾ കഴിഞ്ഞിട്ട് തരാമെന്ന് ഉച്ചത്തിൽ ശകാരിക്കുകയും ചെയ്തു. നിരവധി ജീവനക്കാരെയും ഉപജില്ലയിലെ മറ്റു സ്കൂളുകളിലെ പ്രധാന അധ്യാപകരെയും സാക്ഷിയാക്കിയായിരുന്നു ഇത്. സ്ത്രീകളോട് മോശമായി സംസാരിക്കുന്നത് രവിശങ്കറിെൻറ പതിവാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, അസുഖം കാരണം ലീവിലാണെന്നു പറഞ്ഞ സൂപ്രണ്ട് രവിശങ്കർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കൂടുതൽ സംസാരിക്കാൻ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.