വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
text_fieldsവടകര: അഴിയൂർ ചുങ്കത്ത് വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും രണ്ടു ലക്ഷം രൂപയും കവർന്നു. അഴിയൂർ ദേശീയപാതയോരത്തെ അനുരാധയിൽ ഡോ. ജയ്ക്കർ പ്രഭുവിെന്റ വീട്ടിലാണ് മോഷണം നടന്നത്. ഇരുനില വീടിന്റെ മുകൾനിലയിൽ ഡോക്ടറും ഭാര്യയും ഉറങ്ങിക്കിടക്കുമ്പോഴാണ് മോഷണം.
വീടിന്റെ മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് പൂജാമുറിയിൽ സൂക്ഷിച്ച ആഭരണവും പണവും കവർച്ച ചെയ്ത് കടന്നുകളഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മോഷണവിവരം അറിയുന്നത്. കർണാടക സ്വദേശികളായ ഡോക്ടറും കുടുംബവും ദീർഘകാലമായി ഇവിടെയാണ് താമസിക്കുന്നത്.
ചോമ്പാല പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. വീട്ടിനകത്ത് മുളകുപൊടി വിതറിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ചോമ്പാല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.