കല്ലുനിരയിൽ വീട് കത്തി നശിച്ചു
text_fieldsനാദാപുരം: ചെക്യാട് പഞ്ചായത്തിലെ കാലിക്കുളമ്പിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ വീട് കത്തി നശിച്ചു. അത്തിയുള്ള പറമ്പത്ത് ശാന്തയും കുടുംബവും താമസിക്കുന്ന താർപോളിൻ ഷീറ്റുകൊണ്ട് നിർമിച്ച വീടാണ് വ്യാഴാഴ്ച രാവിലെ ഉണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചത്.
ശാന്ത വീട്ടിനു സമീപത്തെ പറമ്പിൽ റബർ പാൽ എടുക്കാൻ പോയ സമയത്താണ് സംഭവം. ബസ് ജീവനക്കാരനായ മകനും സ്വകാര്യ സ്ഥാപനത്തിലെ കലക്ഷൻ ഏജന്റായ മരുമകളുമാണ് വീട്ടിൽ താമസിക്കുന്നത്.
കത്തിയ വീടിന്റെ ഉരുപ്പടികൾ മാറ്റി നാട്ടുകാർ ചേർന്ന് ശ്രമദാനത്തിലൂടെ പുതിയ ഷെഡ് സ്ഥാപിച്ച് ഇവർക്കുള്ള താമസ സൗകര്യം ഒരുക്കി. റേഷൻ കാർഡ് ഉൾപ്പെടെ എല്ലാ രേഖകളും കത്തിനശിച്ചതായി വീട്ടുകാർ പറഞ്ഞു. നിർധന കുടുംബത്തിൽപെട്ട ഇവർ ലൈഫ്പദ്ധതിൽ വീടിനായി കാത്തിരിക്കുകയായിരുന്നു.
ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം, വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. ചേലക്കാടുനിന്ന് ഫയർ ആൻഡ് റെസ്ക്യൂ ടീം, വളയം പൊലീസ് എന്നിവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.