ജാമ്യത്തിലിറിങ്ങിയ ഭർത്താവിൽനിന്ന് ഭീഷണിയെന്ന് വീട്ടമ്മ; കാറിലെത്തിയ സംഘം ആക്രമിച്ചെന്ന് ഭർത്താവ്
text_fields
കോഴിക്കോട്: പൊതുസ്ഥലത്ത് ഭര്‍ത്താവിെൻറ ക്രൂരമർദനമേറ്റ വീട്ടമ്മ പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് വീണ്ടും പരാതി നൽകി. കക്കോടി സ്വദേശി ശ്യാമിലിയാണ് കൊല്ലുമെന്ന് ഭർത്താവ് അശോകപുരം സ്വദേശി നിധീഷ് ഭീഷണിപ്പെടുത്തിയെന്ന് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. അതിനിടെ, ഭർത്താവ് നിധീഷിനെ കാറിലെത്തിയ സംഘം ആക്രമിച്ചതായും പരാതിയുണ്ട്.
നിധീഷും സഹോദരി നീഷ്മയും വ്യാഴാഴ്ച രാവിലെ പോസ്റ്റ് ഓഫിസിലേക്ക് പോകാൻ ഓട്ടോ കാത്തുനിൽക്കവെ കൊട്ടാരം റോഡിനരികിൽ നിന്ന് കാറിലെത്തിയ സംഘം ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നുവത്രെ. വാരിയെല്ലിന് ഓടിവുസംഭവിച്ചതായും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും നിധീഷ് പറഞ്ഞു. സുബിനും മറ്റ് അഞ്ചുപേരും ചേർന്നാണ് ആയുധമുപയോഗിച്ച് ആക്രമിച്ചത്. നടക്കാവ് പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 27ന് അശോകപുരത്ത് മത്സ്യവിൽപന നടത്തവെ ശ്യാമിലിയെ നിധീഷ് മർദിക്കുകയും മീൻ തട്ടും സ്കൂട്ടറുമടക്കം മറിച്ചിടുകയും ചെയ്തിരുന്നു. മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ വധശ്രമത്തിനടക്കം പൊലീസ് നിധീഷിനെതിരെ കേസെടുക്കുകയും ചെയ്തു. ഇതോടെ ഒളിവിൽപോയ നിധീഷിനെ പിന്നീട് കൽപറ്റയിൽ നിന്ന് അറസ്റ്റുചെയ്ത് ജയിലിലാക്കുകയായിരുന്നു.
ബുധനാഴ്ച ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഇയാൾ വീണ്ടുമെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ശ്യാമിലിയുടെ പരാതി. മത്സ്യവിൽപന തുടരാനായില്ലെങ്കിൽ താനും മക്കളും പട്ടിണിയിലാകുമെന്നും ശ്യാമിലി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.