വടകരയില്‍ കെ.പി.സി.സി തീരുമാനിക്കുന്ന സ്ഥാനാര്‍ഥിക്കൊപ്പമെന്ന് നേതാക്കള്‍
text_fieldsവടകര: മണ്ഡലത്തില്‍ കെ.പി.സി.സി തീരുമാനിക്കുന്ന സ്ഥാനാര്‍ഥിക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണമാറ്റം ഉറപ്പാണ്. കേരളം മാറ്റുന്നതിനൊപ്പം വടകരയിലും മാറ്റമുണ്ടാകും. വടകരയില്‍നിന്ന് യു.ഡി.എഫ് സര്‍ക്കാറിനെ അനുകൂലിക്കുന്ന എം.എല്‍.എ വേണമെന്നതില്‍ തര്‍ക്കമില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വടകര മണ്ഡലം സമീപ മണ്ഡലങ്ങളെ അപേക്ഷിച്ച് വികസനത്തില്‍ പിന്നാക്കംനില്ക്കുകയാണ്. സി.പി.എം ശക്തികേന്ദ്രമായ കുറ്റ്യാടി മണ്ഡലത്തില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എയായതോടെ അസൂയാവഹമായ മാറ്റമാണ് അഞ്ചു വര്‍ഷത്തിനുള്ളിലുണ്ടായത്.
പതിറ്റാണ്ടുകള്‍, ഇടതുമുന്നണി കൈവശംവെച്ച വടകര പാര്‍ലമെൻറ് മണ്ഡലത്തിൽ എം.പിമാരുടെ പ്രവര്‍ത്തനമെന്തെന്ന് മനസ്സിലായത് മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും വന്നതോടെയാണ്.
ഈ സാഹചര്യത്തില്‍ യു.ഡി.എഫ് സംസ്ഥാനഘടകം തീരുമാനിക്കുന്ന സ്ഥാനാര്‍ഥിക്ക് പിറകില്‍ വടകരയിലെ പൊതുസമൂഹമൊന്നാകെ അണിനിരക്കുമെന്നും വടകര േബ്ലാക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് പുറന്തോടത്ത് സുകുമാരന്‍, വടകര മണ്ഡലം പ്രസിഡൻറ് പി.എസ്. രഞ്ജിത്ത് കുമാര്‍, ചോറോട് മണ്ഡലം പ്രസിഡൻറ് സതീശന് കുരിയാടി, പുതുപ്പണം മണ്ഡലം പ്രസിഡൻറ് നല്ലാടത്ത് രാഘവന് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.