തോറ്റത് എട്ട് സിറ്റിങ് കൗൺസിലർമാർ
text_fieldsകോഴിക്കോട്: കോർപറേഷനിൽ ഇത്തവണ തോൽവി അറിഞ്ഞത് എട്ട് സിറ്റിങ് കൗൺസിലർമാർക്ക്. എൻ.സി.പിയുടെ അനിത രാജൻ, ബി.ജെ.പിയുടെ നമ്പിടി നാരായണൻ, പൊന്നത്ത് ഷൈമ, ഇ. പ്രശാന്ത് കുമാർ, നെല്ലിക്കോട്ട് സതീഷ് കുമാർ, സി.പി.ഐയുടെ ആശ ശശാങ്കൻ, ലീഗിെൻറ സി.പി.ശ്രീകല, എൽ.ജെ.ഡിയുടെ തോമസ് മാത്യു എന്നിവരാണ് പരാജയം രുചിച്ചത്.
യു.ഡി.എഫ് മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാണിച്ച ഡോ. പി.എൻ. അജിതയാണ് ചേവായൂരിൽ അനിത രാജനെ തോൽപിച്ചത്. ശക്തമായ മത്സരം നടന്ന വാർഡിൽ 27 വോട്ടുകൾക്കാണ് കന്നിയങ്കത്തിനിറങ്ങിയ ഡോക്ടർ സിറ്റിങ് കൗൺസിലറെ തോൽപിച്ചത്. പന്നിയങ്കരയിൽ സിറ്റിങ് കൗൺസിലർമാർ തമ്മിലുള്ള മത്സരത്തിൽ യു.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച കെ. നിർമല ബി.ജെ.പിയുടെ നമ്പിടി നാരായണനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് വിജയം വരിച്ചത്.
1769 വോട്ടുകൾ നിർമല നേടിയപ്പോൾ 919 വോട്ടുകൾ മാത്രമാണ് നമ്പിടി നാരായണന് നേടാനായത്. സി.പി.എമ്മിെൻറ ഒ. രാജഗോപാലനാണ് 1476 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തിയത്. ശക്തമായ മത്സരം കാഴ്ചവെച്ചാണ് ബി.ജെ.പിയിൽനിന്ന് സി.പി.എം മാറാട് വാർഡ് പിടിച്ചെടുത്തത്. സിറ്റിങ് സിറ്റീൽ മത്സരിച്ച പൊന്നത്ത് ഷൈമയെ 14 വോട്ടുകൾക്കാണ് സി.പി.എമ്മിെൻറ കൊല്ലാരത്ത് സുരേന്ദ്രൻ പരാജയപ്പെടുത്തിയത്.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായ ആശ ശശാങ്കൻ 132 വോട്ടുകൾക്കാണ് ബി.ജെ.പിയുടെ സി.എസ് സത്യഭാമയോട് അത്താണിക്കൽ വാർഡിൽ തോറ്റത്. സിവിൽ സ്റ്റേഷനിൽ മത്സരിച്ച ബി.ജെ.പിയുടെ കൗൺസിലർ ഇ. പ്രശാന്ത് കുമാർ 231 വോട്ടുകൾക്ക് സി.പി.എമ്മിെൻറ എം.എൻ പ്രവീൺ കുമാറിനോട് തോറ്റു.
പൂളക്കടവിൽ 1083 വോട്ടുകൾക്കാണ് ലീഗിെൻറ സി.പി.ശ്രീകലയെ സി.പി.എം സ്ഥാനാർഥി ഫെനിഷ കെ. സന്തോഷ് തോൽപിച്ചത്. പുഞ്ചപ്പാടത്ത് 1080 വോട്ടുകൾ നേടിയ ബി.ജെ.പിയുടെ നെല്ലിക്കോട്ട് സതീഷ് കുമാറിനേക്കാൾ 1068 വോട്ടുകൾ നേടി സി.പി.എമ്മിെൻറ കെ. രാജീവ് വിജയിച്ചു. വളരെക്കാലമായി കൗൺസിലറായിരുന്ന എൽ.ജെ.ഡിയുടെ തോമസ് മാത്യു വലിയങ്ങാടിയിൽ 426 വോട്ടുകൾക്ക് കോൺഗ്രസിെൻറ എസ്.കെ അബൂബക്കറിനോടാണ് തോറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.