1921ലെ മലബാർ വിപ്ലവം: ചെറുവാടിയിൽ സോളിഡാരിറ്റി ഫലകം സ്ഥാപിക്കും
text_fieldsകോഴിക്കോട്: 1921ലെ മലബാർ വിപ്ലവത്തിന്റെ ഭാഗമായി ചെറുവാടിയിൽ നടന്ന ആംഗ്ലോ -മാപ്പിള യുദ്ധത്തിൽ രക്തസാക്ഷികളായവരുടെ ഓർമ പുതുക്കി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. വിപ്ലവത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നവേളയിൽ പോരാട്ടത്തെ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി ചെറുവാടിയിൽ ഫലകം സ്ഥാപിക്കും.
60ഓളം പേർ രക്തസാക്ഷ്യം വരിച്ച പോരാട്ടം വിപ്ലവത്തിലെ പ്രധാന സംഭവമാണെങ്കിലും ഔദ്യോഗിക ചരിത്രം അവഗണിക്കുകയായിരുന്നു. രക്തസാക്ഷികളിൽ ലഭ്യമായ 37പേരുടെ വിവരങ്ങൾ ഫലകമായി ചെറുവാടിയിൽ സ്ഥാപിക്കും. രക്തസാക്ഷികളുടെ പേരിൽ പഠന-ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യവുമായി സോളിഡാരിറ്റി മുന്നോട്ടു പോവുമെന്നും ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. മേയ് 21,22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളന ഉപഹാരമായാണ് ഫലകം സ്ഥാപിക്കുന്നത്.
ജനുവരി എട്ടിന് വൈകീട്ട് 5.30ന് ചെറുവാടിയിൽ ഫലകം സ്ഥാപിക്കലും പൊതുസമ്മേളനവും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ഉദ്ഘാടനം ചെയ്യും.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. സെക്രട്ടറി സമദ് കുന്നക്കാവ്, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂർ, വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രോവിൻസ് പ്രസിഡന്റ് കെ.പി.യു. അലി, ജമാഅത്തെ ഇസ്ലാമി കൊടിയത്തൂർ ഏരിയ പ്രസിഡന്റ് ഇ.എൻ. അബ്ദുറസാഖ് എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.