കഞ്ചാവ് വിൽപന നടത്തിയയാൾ പിടിയിൽ
text_fieldsനാദാപുരം: പഴക്കടയുടെ മറവിൽ നാദാപുരം ടൗണിൽ കഞ്ചാവ് വിൽപന നടത്തിയയാൾ അറസ്റ്റിൽ. നാദാപുരം ചാലപ്പുറം സ്വദേശി ചാമക്കാലിൽ പദ്മനാഭനെയാണ് (61) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയിൽ നിന്ന് വിൽപനക്കായി ശരീരത്തിൽ സൂക്ഷിച്ചിരുന്ന 15 ഗ്രാം കഞ്ചാവ് പിടികൂടി. നാദാപുരം -വടകര റോഡിൽ ഫുട്പാത്ത് കേന്ദ്രീകരിച്ച് പഴക്കട നടത്തുന്നതിനിടയിലാണ് പദ്മനാഭൻ കഞ്ചാവ് വിൽപന നടത്തിയിരുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വിൽപന നടത്തുന്നതായി പ്രതിക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ദിവസങ്ങളോളം ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ടൗൺ പരിസരത്തെ ഷോപ്പിങ് കോംപ്ലക്സിൽ കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.