ആ അമ്മ പറഞ്ഞു; ഈ സ്േനഹത്തിന് നന്ദി
text_fieldsനാദാപുരം: പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന വിദ്യാർഥിനിയുടെ ചികിത്സക്ക് നാലു ദിവസംകൊണ്ട് പിരിഞ്ഞുകിട്ടിയത് പത്തു ലക്ഷം രൂപ.
കോവിഡ് കാലത്ത് നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ കുതിച്ചോടിയ വനിത ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിെൻറ മകൾ എയ്ഞ്ചൽ മരിയ (13) പാമ്പു കടിയേറ്റ് അത്യസന്ന നിലയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാർത്ത കഴിഞ്ഞദിവസം പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ചികിത്സക്ക് ആവശ്യമായ പത്തു ലക്ഷം രൂപ നാലു ദിവസംകൊണ്ട് കുട്ടിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് സുമനസ്സുകളുടെ സഹായത്താൽ എത്തി. മകളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയാണ് കുടുംബം. വാണിമേൽ വിലങ്ങാട് സ്വദേശിനിയാണ് ആംബുലൻസ് ഡ്രൈവറായ ദീപ. കഴിഞ്ഞ മാസം 30നാണ് ഇരിട്ടിയിലെ പിതാവിെൻറ വീട്ടു പരിസരത്തുവെച്ച് കുട്ടിക്ക് പാമ്പു കടിയേറ്റത്.
അക്കൗണ്ടിൽ ചികിത്സക്കുള്ള പണം എത്തിയതായും അക്കൗണ്ട് ക്ലോസ് ചെയ്തതായും ദീപ അറിയിച്ചു. ആംബുലൻസ് ഡ്രൈവർമാരുടെ സംഘടനകളും ക്ലബുകളും സ്കൂളുകളും വ്യക്തികളും മകളുടെ ചികിത്സക്കായി സഹായം നൽകിയിട്ടുണ്ട്. ഇനി ആരും ഗൂഗ്ൾ പേ വഴിയും ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്കും പണം അയക്കേണ്ടതില്ലെന്ന് ദീപ അറിയിച്ചു. എയ്ഞ്ചൽ മരിയയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനാൽ ഒരാഴ്ച കൊണ്ട് ആശുപത്രി വിടാൻ കഴിയുമെന്നും ദീപ ജോസഫ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.