ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞ വയോധികയെ 'തണലി'ലേക്ക് മാറ്റി
text_fieldsവടകര: 13 പേരുള്ള രണ്ടു മുറികളുള്ള വീട്ടിൽ ദുരിത ജീവിതം നയിച്ച വയോധികയെ 'തണലി'െൻറ കാരുണ്യത്തിലാക്കി വടകര പൊലീസ് . വടകര ഒന്തംറോഡിലെ കക്കുഴിയിൽ സി.കെ വില്ലയിൽ 70 കാരി ലക്ഷ്മിയെയാണ് തണലിെൻറ കരുതലിലാക്കിയത്. റോന്ത് ചുറ്റലിനിടെയാണ് ലക്ഷ്മിയുടെ യാതന പൊലീസിെൻറ ശ്രദ്ധയിൽ പെടുന്നത്.
യൂനിവേഴ്സൽ സാംസ്കാരിക സംഘടന പ്രവർത്തകനായ പൂവടിത്തറ ബഷീറും വാർഡ് കൗൺസിലർ പ്രേംകുമാരിയുമാണ് വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നത്. ചോർെന്നാലിക്കുന്ന വീട്ടിൽ കഴിയുന്ന 13 പേരിൽ ആറു വയോധികരും മൂന്നു വിധവകളും നാലു കുട്ടികളുമാണ് ഉണ്ടായിരുന്നത്. രണ്ടു മാസത്തോളമായി ശാരീരിക അവശതയിലായ ലക്ഷ്മിയെ പരിചരിക്കാൻ കുടുംബം ബുദ്ധിമുട്ടുകയാണ്.
വീട്ടുകാരുടെ ശ്രദ്ധമാറിയാൽ ഉറുമ്പരിക്കുന്ന സ്ഥിതിയായിരുന്നു. എടച്ചേരി തണൽ മാനേജർ ഷാജഹാനുമായി ബന്ധപ്പെട്ടാണ് ലക്ഷ്മിയെ പുനരധിവസിപ്പിക്കാൻ നടപടികൾ സ്വീകരിച്ചത്. വടകര സി.ഐ കെ.എസ്. സുശാന്തിൻെറ നിർദേശപ്രകാരം പി.ടി. സജിത്ത്, എം.വി. ഷിനി, പൂവടിത്തറ ബഷീർ, സിറാജ് എന്നിവർ ചേർന്നാണ് ലക്ഷ്മിയെ തണലിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.