Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാവങ്ങളുടെ...

പാവങ്ങളുടെ കണ്ണീരൊപ്പുന്ന രാഷ്ട്രീയമാണ് പാണക്കാട് കുടുംബത്തിന്റേത് -വി.ഡി. സതീശൻ

text_fields
bookmark_border
പാവങ്ങളുടെ കണ്ണീരൊപ്പുന്ന രാഷ്ട്രീയമാണ് പാണക്കാട് കുടുംബത്തിന്റേത് -വി.ഡി. സതീശൻ
cancel
camera_alt

മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ

സമ്മേളനം സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

കോ​ഴി​ക്കോ​ട്: എ​തി​രെ വ​രു​ന്ന​വ​​ന്റെ ത​ല​വെ​ട്ടു​ന്ന​തും അ​വ​ന്റെ വീ​ട്ടി​ലേ​ക്ക് ബോം​ബെ​റി​യു​ന്ന​തു​മ​ല്ല, പാ​വ​ങ്ങ​ളു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന​താ​ണ് രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ന​മെ​ന്നും ആ ​മാ​തൃ​ക​യാ​ണ് പാ​ണ​ക്കാ​ട് കു​ടും​ബ​വും മു​സ്‍ലിം ലീ​ഗും പി​ന്തു​ട​രു​ന്ന​​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പാ​ണ​ക്കാ​ട് ​ഹൈ​ദ​ര​ലി ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത​സാ​ഹോ​ദ​ര്യ​വും ബ​ന്ധ​ങ്ങ​ളും സൗ​ഹൃ​ദ​വു​മെ​ല്ലാം ചെ​റി​യ അ​ക​ൽ​ച്ച​യി​ലാ​വു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ​ല്ലാം ഹൈ​ദ​ര​ലി ത​ങ്ങ​ളും മു​ൻ​ഗാ​മി​ക​ളും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വ​ള​രെ വ​ലു​താ​ണ്.

വി​ന​യ​വും സൗ​മ്യ​ത​യും ന​ർ​മ​വു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ മു​ഖ​മു​ദ്ര​യെ​ന്നും ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ​പാ​ർ​ട്ടി ലീ​ഗാ​ണെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​ന്യ​മാ​യും സൗ​മ്യ​മാ​യും മാ​ത്രം രാ​ഷ്ട്രീ​യ​നി​ല​പാ​ടു​ക​ൾ പ​റ​ഞ്ഞ​യാ​ളാ​യി​രു​ന്നു ഹൈ​ദ​ര​ലി ത​ങ്ങ​ളെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ രൂ​പ​പ്പെ​ട്ട അ​ര​ക്ഷി​താ​വ​സ്ഥ​ക്കെ​തി​രെ, ജ​നാ​ധി​പ​ത്യ​മാ​ർ​ഗം വി​ട്ട് തീ​വ്ര നി​ല​പാ​ടി​ലേ​ക്കും തെ​റ്റാ​യ ചി​ന്താ​ഗ​തി​യി​ലേ​ക്കും ആ​ളു​ക​ൾ പോ​കാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​തം ജ​നാ​ധി​പ​ത്യ​കേ​ര​ള​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി.​എം.​കെ നേ​താ​വ് തി​രു​ച്ചി ശി​വ എം.​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നോ​യ് വി​ശ്വം എം.​പി, മോ​ൻ​സ് ജോ​സ​ഫ് എം.​എ​ൽ.​എ, സി.​പി. ജോ​ൺ, ബാ​ബു ദി​വാ​ക​ര​ൻ.

എം.​സി. സെ​ബാ​സ്റ്റ്യ​ൻ, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, എം.​പി. അ​ബ്ദു​ൽ വ​ഹാ​ബ് എം.​പി, ഡോ. ​എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി, കെ.​പി.​എ. മ​ജീ​ദ് എം.​എ​ൽ.​എ, ഡോ. ​എം.​കെ. മു​നീ​ർ എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panakkad familypoliticsVD Satheesan
News Summary - The Panakkad family's politics is to help the poor - VD Satheesan
Next Story