അടച്ചിട്ട കടക്കുള്ളിൽ വളർത്തുജീവികൾ കൂട്ടത്തോടെ ചത്തു
text_fieldsനാദാപുരം: വളർത്തുജീവികളുടെ വിൽപനകേന്ദ്രത്തിൽ ജീവികൾ കൂട്ടത്തോടെ ചത്തു. പാറക്കടവിലെ അലങ്കാരജീവികളുടെ വിൽപനകേന്ദ്രത്തിലാണ് പക്ഷികളുംമുയൽ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെയും മത്സ്യങ്ങളും ചത്തനിലയിൽ കണ്ടെത്തിയത്. കടയിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ കട തുറന്ന് പരിശോധിക്കുകയായിരുന്നു.
പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ ആയിട്ട് ആഴ്ചകളായി. പാറക്കടവ് വളയം റോഡിൽ അടുത്തിടെയാണ് ഷോപ് തുറന്നത്. പെരുന്നാളിന് ശേഷം ഈ കട തുറന്നുപ്രവർത്തിച്ചില്ലെന്ന് ടൗണിലെ മറ്റു വ്യാപാരികൾ പറഞ്ഞു. ദിവസങ്ങളായി ഭക്ഷണമോ ജീവികൾ വെള്ളമോ കിട്ടാതെ പട്ടിണിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.