'ഭാസ്ക്കരപട്ടേലരും തൊമ്മിയുടെ ജീവിതവും' നാടകം 31 ന്; പ്രചാരണത്തിന് മാനാഞ്ചിറയിൽ രംഗപടം കൂട്ടായ്മ
text_fieldsകോഴിക്കോട്: 'ഭാസ്ക്കരപട്ടേലരും തൊമ്മിയുടെ ജീവിതവും' എന്ന നാടകത്തിന്റെ പ്രചാരണാർത്ഥം മാനാഞ്ചിറ സ്ക്വയറിൽ രംഗപടം കൂട്ടായ്മ സംഘടിപ്പിച്ചു. കോഴിക്കോട് നാടക പ്രവർത്തക സംഘത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 31 ന് കോഴിക്കോട് ടാഗോർ ഹാളിലാണ് നാടകാവതരണം നടക്കുന്നത്.
ചിത്രകാരൻ സുനിൽ അശോകപുരം രംഗപടം കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാരായ സിഗ്നി ദേവരാജ്, നിധീഷ് ബൈജു, ഹാരൂൺ അൽ ഉസ്മാൻ, അഭിലാഷ് തിരുവോത്ത്, അഭി. ജെ. ദാസ്, ഗിരീഷ് കളത്തിൽ, ടി. മൻസൂർ, കലേഷ് കെ ദാസ്, രജി കുമാർ എന്നിവർ പോസ്റ്റർ തയ്യാറാക്കി . നാടക പ്രവർത്തകൻ വിജേഷിന്റെ നേതൃത്വത്തിൽ നാടക ഗാനങ്ങൾ അരങ്ങേറി.
നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നവർ രൂപം നൽകിയതാണ് കോഴിക്കോട് നാടക പ്രവർത്തക സംഘം. സംഘത്തിന്റെ പ്രാഥമികമായ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാനാണ് സുവീരൻ ഒരുക്കിയ "ഭാസ്ക്കര പട്ടേലും തൊമ്മിയുടെ ജീവിതവും " എന്ന നാടകം ആഗസ്ത് 31 ന് രണ്ട് ഷോ ആയി കോഴിക്കോട് ടാഗോർ ഹാളിൽ അവതരിപ്പിക്കുന്നത്.
മിത്തു തിമോത്തി അധ്യക്ഷത വഹിച്ചു. പ്രദീപ് ഗോപാൽ സ്വാഗതവും, എം.സി സന്തോഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.