Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെരുവിൽ...

തെരുവിൽ ജീവിക്കുന്നവരുടെ ‘ഉദയം’

text_fields
bookmark_border
kozhikode town
cancel

കോ​ഴി​ക്കോ​ട്: ലോ​ക​ത്തി​നാ​കെ മാ​തൃ​ക​യാ​യ ഉ​ദ​യം പ​ദ്ധ​തി​യെ കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​മ്പ​യി​ൻ. ഉ​ദ​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ധ​ന​സ​മാ​ഹ​ര​ണ​ത്തി​നും വി​ദ്യാ​ർ​ഥി​ക​ളി​ല്‍ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത വ​ള​ര്‍ത്താ​നു​മാ​യി ജ​നു​വ​രി 31നാ​ണ് കാ​മ്പ​യി​ന്‍ ന​ട​ത്തു​ക. ‘തെ​രു​വ് ജീ​വി​ത​ങ്ങ​ളി​ല്ലാ​ത്ത കോ​ഴി​ക്കോ​ടി​നാ​യി ഒ​രു ദി​വ​സം’ എ​ന്നാ​ണ് കാ​മ്പ​യി​ന്‍റെ പേ​ര്.

ജി​ല്ല​യി​ലെ 150 ഓ​ളം കാ​മ്പ​സു​ക​ളി​ല്‍നി​ന്നാ​യി 15,000 ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ള്‍ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍ത്തി​ക്കും. കോ​ർ​പ​റേ​ഷ​ന്‍, മു​നി​സി​പ്പാ​ലി​റ്റി, പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ള്‍ തെ​രു​വി​ലേ​ക്കി​റ​ങ്ങും. വി​വി​ധ കോ​ള​ജു​ക​ളി​ലെ എ​ന്‍.​എ​സ്.​എ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും പ​ദ്ധ​തി​ക്കു​വേ​ണ്ടി ജ​ന​ങ്ങ​ൾ​കൂ​ടി കൈ​കോ​ർ​ക്ക​ണ​മെ​ന്നും ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ് ആ​വ​ശ്യ​പ്പെ​ട്ടു.

തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ, ആ​ശ്ര​യ​മി​ല്ലാ​ത്ത​വ​ർ, വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട് പോ​യ​വ​ർ തു​ട​ങ്ങി​യ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ പ​ദ്ധ​തി​യാ​ണ് ജി​ല്ല​യി​ലെ ഉ​ദ​യം ഹോം. ​കോ​വി​ഡ് ലോ​ക് ഡൗ​ണി​നെ തു​ട​ര്‍ന്ന് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ തെ​രു​വോ​ര​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​രെ മു​ഴു​വ​ൻ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി അ​ന്ന​ത്തെ ക​ല​ക്ട​ർ ആ​വി​ഷ്‌​ക​രി​ച്ച​താ​ണ് ഉ​ദ​യം പ​ദ്ധ​തി.

ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്‍റെ​യും ദ​യ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ട്ര​സ്റ്റി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ 2020 മാ​ർ​ച്ച് 24നാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. വെ​ള്ളി​മാ​ടു​കു​ന്ന്, ചേ​വാ​യൂ​ര്‍, വെ​സ്റ്റ്ഹി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ഉ​ദ​യം ഹോം ​പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

അ​ന്തേ​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ്, സൈ​ക്കോ​ള​ജി​സ്റ്റ്, ന​ഴ്സി​ങ് ഓ​ഫി​സേ​ഴ്സ്, കെ​യ​ർ ടേ​ക്കേ​ഴ്സ് എ​ന്നി​വ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ്. നി​ല​വി​ൽ മൂ​ന്ന് ഹോ​മു​ക​ളി​ലു​മാ​യി 220 അ​ന്തേ​വാ​സി​ക​ളാ​ണു​ള്ള​ത്. തെ​രു​വി​ൽ ക​ഴി​ഞ്ഞ 2000 പേ​രെ ഇ​തു​വ​രെ ‘ഉ​ദ​യം’ പു​ന​ര​ധി​വ​സി​പ്പി​ച്ചു​ക​ഴി​ഞ്ഞു.

ഇ​തി​ന​കം 250ഓ​ളം അ​ന്തേ​വാ​സി​ക​ളെ വീ​ടു​ക​ളി​ൽ തി​രി​ച്ചെ​ത്തി​ച്ചു. ഹോ​മി​ല്‍ എ​ത്തു​ന്ന​വ​ര്‍ക്ക് മെ​ച്ച​പ്പെ​ട്ട ജീ​വി​ത സാ​ഹ​ച​ര്യം, താ​മ​സം, ഭ​ക്ഷ​ണം, ചി​കി​ത്സ, അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍ എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്.

നി​ല​വി​ൽ മൂ​ന്ന് ഹോ​മു​ക​ളി​ലെ​യും അ​ന്തേ​വാ​സി​ക​ളു​ടെ ഭ​ക്ഷ​ണം, ശാ​രീ​രി​ക, മാ​ന​സി​ക ആ​രോ​ഗ്യ പ​രി​ര​ക്ഷ, കൗ​ൺ​സ​ലി​ങ്, കി​ട​പ്പാ​ടം എ​ന്നി​വ​ക്കാ​യി വ​ർ​ഷം 1.8 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് വ​രു​ന്ന​ത്. ധ​ന​സ​മാ​ഹ​ര​ണം കൂ​ടി ല​ക്ഷ്യം വെ​ച്ചു​കൊ​ണ്ട് ന​ട​ത്തു​ന്ന കാ​മ്പ​യി​ൻ വ​ൻ​വി​ജ​യ​മാ​ക്കാ​ൻ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ല​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampaignKozhikode News
News Summary - The rise of the people who living in the street
Next Story