നാറാണത്ത് മുക്ക്-തറോപ്പൊയിൽ റോഡ് തകർന്നു
text_fieldsപൈങ്ങോട്ടായി: നാറാണത്ത് മുക്ക്-തറോപ്പൊയിൽ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ട് യാത്രക്കാർ ദുരിതത്തിൽ. പ്രതിഷേധ ബോര്‍ഡ് സ്ഥാപിച്ച് നാട്ടുകാര്‍. ആയഞ്ചേരി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട പൈങ്ങോട്ടായി നാറാണത്ത് മുക്കിലെ റോഡിലാണ് കാല്‍നട പോലും ഏറെ ദുരിതമായത്.
റോഡില്‍ കുണ്ടും കുഴിയും രൂപപ്പെട്ട് മഴവെള്ളം നിറഞ്ഞിരിക്കുകയാണ്. വശങ്ങളിൽ കരിങ്കല്ല് ഉൾപ്പെടെ കൂട്ടിയിട്ടതിനാല്‍ ഇതുവഴി കാൽനടക്ക് പോലും പ്രയാസമായി. തറോപ്പൊയില്‍ റഹ്മാനിയ സ്കൂള്‍, മദ്റസ, പൈങ്ങോട്ടായി സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ഉൾപ്പെടെ പോകുന്ന വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന പാതയിൽ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി നടന്നുപോകുന്നത്.
മൂന്നു പതിറ്റാണ്ട് മുമ്പാണ് റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. അതിനുശേഷം റോഡില്‍ കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല. മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുല്ല ഇടപെട്ട് റോഡിന് പ്രളയ ഫണ്ടില്‍നിന്ന് പത്ത് ലക്ഷം രൂപ അനുവദിച്ചെങ്കിലും സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് നഷ്ടമായ ഫണ്ട് നാട്ടുകാരുടെ ഇടപെടലിലൂടെ തിരികെ കിട്ടിയെങ്കിലും നിലവിൽ അനുവദിച്ച തുകക്കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അഴുക്കുചാലും കലുങ്കും ഉൾപ്പെടെ നിര്‍മിച്ച് നാറാണത്ത് മുക്ക് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനുവേണ്ടി പ്രത്യക്ഷ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.