ഇളയകുഞ്ഞ് കാമുകേൻറതാണെന്നും വിട്ടുതരാനാവില്ലെന്നും യുവതി; ഒരു പിതാവിെൻറ ആ സങ്കടക്കാഴ്ച നേരിട്ടനുഭവിച്ചതിെൻറ ഞെട്ടലിൽ പൊലീസുകാർ
text_fieldsകോഴിക്കോട്: 'ആക്ഷന്‍ ഹീറോ ബിജു' എന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച പവിത്രനെന്ന കഥാപാത്രം 'പറ്റിക്കാന്‍ വേണ്ടീട്ടാണെങ്കിലും ആരോടും ഇങ്ങനൊന്നും പറേല്ലേന്ന് പറേണം സാറേ...' എന്ന് ചങ്ക് തകർന്നുെകാണ്ട് പറയുന്നൊരു സീനുണ്ട്. ഒരുപിതാവിെൻറ ആ സങ്കടക്കാഴ്ച നേരിട്ടനുഭവിച്ചതിെൻറ ഞെട്ടലിലാണ് കാക്കൂർ സ്റ്റേഷനിലെ പൊലീസുകാർ.
മൂന്നുദിവസം മുമ്പ് അമ്പലപ്പാടിലെ രണ്ടു മക്കളുള്ള യുവതി മടവൂർ സ്വദേശിയായ കാമുകെനാപ്പം ഒളിച്ചോടിയതോെടയാണ് സംഭവങ്ങളുടെ തുടക്കം. അഞ്ചും രണ്ടും വയസ്സുകാരായ കുട്ടികളാണ് യുവതിക്കുളളത്. ഇതിൽ രണ്ടുവയസ്സുള്ള കുഞ്ഞുമായിട്ടാണ് കാമുകനൊപ്പം പോയത്.
ഭാര്യയെയും ഇളയ കുഞ്ഞിനെയും കാണാതായ ഭർത്താവ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് യുവതിയെയും കുഞ്ഞിെനയും കാമുകനെയും പെട്ടെന്ന് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. ഈ വേളയിലാണ് ഇളയകുഞ്ഞ് കാമുകേൻറതാണെന്നും വിട്ടുതരാനാവില്ലെന്നും ഭര്‍ത്താവിെൻറ മുന്നില്‍ വെച്ച് ഭാര്യ പൊലീസിനോട് പറഞ്ഞത്.
ഇതോടെ അഞ്ചുവയസ്സുള്ള കുട്ടിയുമായി ഭര്‍ത്താവ് തിരിച്ചു പോവുകയായിരുന്നു. സുരാജിെൻറ കഥാപാത്രത്തിേൻറതിന് സമാനമായ അവസ്ഥയാണ് ആ സമയത്ത് തങ്ങള്‍ക്കും പരാതിക്കാരനില്‍ കാണാനായതെന്നാണ് പൊലീസുകാർ പറയുന്നത്.
യുവതിക്കും കാമുകനുമെതിരെ കേസെടുത്ത പൊലീസ് കോടതിയിൽ ഹാജരാക്കിയതോടെ കാമുകനെ ഉടൻ റിമാൻഡ് െചയ്തു. ചെറിയ കുഞ്ഞുള്ളതിനാൽ യുവതിയെ ജയിലിലേക്ക് അയക്കാന്‍ കഴിയാത്ത പ്രശ്നവും ഇതോടെ വന്നു.
എന്നാല്‍, അഞ്ചുവയസ്സുള്ള മറ്റൊരു കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയതിനാൽ നിയമ നടപടി സ്വീകരിക്കാതെ വെറുതെവിടാനും കഴിയാതായി. ഒടുവില്‍ യുവതിയുടെ മാതാവ് എത്തി രണ്ടു വയസ്സുള്ള കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയതോടെയാണ് യുവതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് മഞ്ചേരി ജയിലിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.