വായാട് കാട്ടാനകൾ ഇറങ്ങി; വ്യാപക കൃഷിനാശം
text_fieldsനാദാപുരം: വിലങ്ങാട് തെക്കേ വായാട് ആനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളിലിറങ്ങി. വ്യാപക കൃഷി നാശം. വിൽസൺ ചൂരപൊയ്കയിൽ, വാണിമേൽ സ്വദേശി മൊയ്തു മാസ്റ്റർ എന്നിവരുടെ കൃഷിയിടങ്ങളിലെ 250ലേറെ വാഴകൾ, തെങ്ങുകൾ, കവുങ്ങ് എന്നിവ ആനക്കൂട്ടം നശിപ്പിച്ചു. ഞായറാഴ്ച പുലർച്ച രണ്ടരയോടെയാണ് ആനകൾ കൃഷിയിടങ്ങളിൽ ഇറങ്ങിയത്.
ചൂരപൊയ്കയിൽ വിൽസൺ, ഇഞ്ചിക്കൽ സാജു എന്നിവരുടെ വീടുകൾക്ക് തൊട്ടടുത്തുവരെ ആനകൾ എത്തി. കണ്ണവം വനത്തിൽനിന്നാണ് ആനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങിയത്. ഈ മേഖലയിൽ ഫെൻസിങ് ലൈനുകൾ ഇല്ലെന്നും മൂന്നുമാസത്തിനിടെ മൂന്നാം തവണയാണ് ആനകൾ ഈ മേഖലയിൽ നാശനഷ്ടങ്ങൾ വരുത്തുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. വീടുകൾക്ക് പരിസരം വരെ ആനക്കൂട്ടം എത്തിയത് പ്രദേശത്തെ വീട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് വിലങ്ങാട് മലയങ്ങാട് ആനക്കൂട്ടം കൃഷിയിടങ്ങളിൽ കനത്ത നാശം വിതച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.