Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവതി ദുരൂഹ...

യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

text_fields
bookmark_border
യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
cancel


കോഴിക്കോട്​: യുവതിയെ മരിച്ച നിലയിൽ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചു. മലപ്പുറം കോട്ടക്കൽ എടരിക്കോട് അമ്പലവട്ടം സ്വദേശി കൊയപ്പ കോലോത്ത് താജുദ്ദീ​െൻറ ഭാര്യ കൊണ്ടോട്ടി സ്വദേശിനി ഉമ്മു കുൽസുവിനെയാണ്​ (31) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചത്​.

വീര്യമ്പ്രത്തെ വാടക വീട്ടിൽനിന്നാണ് മരിച്ചതെന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നൽകിയ വിവരം. നാലുമാസമായി ഇവർ ഇവിടെ വാടകക്ക്​ താമസിക്കുന്നു. വെള്ളിയാഴ്​ച വൈകീട്ട് ഏഴോടെയാണ് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. ​ൈകയിൽ പൊള്ളലേറ്റ പാടുകളുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക്​ മാറ്റി.

നിരവധി കേസുകളിൽ പ്രതിയായ താജുദ്ദീനെ സ്ഥലത്തുനിന്ന്​ കാണാതായിട്ടുണ്ട്​. ബാലുശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന്​ കേസെടുത്ത്​​ അന്വേഷണം ആരംഭിച്ചു. ഷഫ്ന നസീർ, ഷഫീൻ ജഹാൻ എന്നിവർ​ മക്കളാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadmysterious
News Summary - The young woman was found dead under mysterious circumstances
Next Story