കോഴിക്കോട് നഗരത്തിൽ തിയറ്ററുകൾ 27ന് തുറക്കും
text_fieldsകോഴിക്കോട്: നഗരത്തിലെ പ്രധാന സിനിമ തിയറ്ററുകളിൽ മിക്കവയും ബുധനാഴ്ച തുറക്കും. 25ന് തിങ്കളാഴ്ച തിയറ്ററുകൾ തുറക്കാമെന്നായിരുന്നു നേരത്തെ സർക്കാർ ഉത്തരവ്. എന്നാൽ, ശനിയാഴ്ച നടന്ന തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനകളുടെ യോഗത്തിലാണ് ബുധനാഴ്ച തുറക്കാമെന്ന തീരുമാനം വന്നത്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപറേഷ (കെ.എസ്.എഫ്.ഡി.സി)ന് കീഴിലുള്ള െെകരളിയിലും ശ്രീയിലും ബുധനാഴ്ച പ്രദർശനം തുടങ്ങും. ആദ്യദിവസം ജെയിംസ് ബോണ്ട് ചിത്രവും രണ്ടാം ദിവസം തമിഴ് ചിത്രമായ ഡോക്ടറും പ്രദർശിപ്പിക്കുമെന്ന് മാനേജർ അറിയിച്ചു. ക്രൗൺ തിയറ്ററും ബുധനാഴ്ച തുറക്കും.
ജെയിംസ് ബോണ്ട്് ചിത്രമുൾപ്പെടെയുള്ള ഇതരഭാഷ സിനിമകളായിരുക്കും ആദ്യദിവസം ഇവിടെ പ്രദർശിപ്പിക്കുക. നിലവിലെ തീരുമാനപ്രകാരം ബുധനാഴ്ച തന്നെ തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റീഗൽ തിയറ്റർ ഉടമ പ്രതികരിച്ചു.
എന്നാൽ, ബുധനാഴ്ച തിയറ്ററുകൾ തുറക്കില്ലെന്നാണ് ഒരുവിഭാഗം ഉടമകൾ പറയുന്നത്. പ്രദർശനത്തിന് വലിയ സിനിമകൾ ഇല്ലാത്തതും ബുധനാഴ്ച സാധാരണ റിലീസ് ദിവസം അല്ലാത്തതിനാലുമാണ് തുറക്കാത്തതെന്നാണ് ഇവർ പറയുന്നത്. ഇൗ സാഹചര്യത്തിൽ രാധ തിയറ്റർ വെള്ളിയാഴ്ചയേ തുറക്കൂ. സ്റ്റാർ എന്ന മലയാള സിനിമയാണ് ഇൗ ദിവസം പ്രദർശിപ്പിക്കുക. അതേസമയം, നവംബർ നാലിനായിരിക്കും അപ്സര തിയറ്റർ തുറക്കുകയെന്ന് ഉടമ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.