ൈക്ലമാക്സ്' െെവകുന്നു; തിയറ്ററുകൾ തുറക്കും, തുറക്കില്ല
text_fields'കോഴിക്കോട്: സംസ്ഥാന സർക്കാറിെൻറ അനുമതി ലഭിച്ചെങ്കിലും നഗരത്തിലെ പ്രധാന സിനിമ തിയറ്ററുകൾ 25ന് തുറക്കുന്നതിൽ അനിശ്ചിതത്വം. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ എന്നിവയിൽ ഉൾപ്പെടുന്ന തിയറ്ററുകളും സംഘടനകളിലൊന്നും ഇല്ലാത്തവരുമാണ് അന്തിമ തീരുമാനമെടുക്കാത്തത്. അതേസമയം, സർക്കാറുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും തിയറ്ററുകൾ തുറക്കുമെന്നുമാണ് ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഒാർഗനൈസേഷൻ ഒാഫ് കേരള (ഫിയോക്ക്) ഭാരവാഹികൾ പറയുന്നത്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷന് (കെ.എസ്.എഫ്.ഡി.സി) കീഴിലുള്ള െെകരളിയും ശ്രീയും 25ന് തന്നെ തുറക്കും. അപ്സര, രാധ, ക്രൗൺ എന്നിവയടക്കം തുറക്കുന്നതിലാണ് തീരുമാനമാവാത്തത്. കോവിഡ് നിയന്ത്രണങ്ങളും വലിയ സിനിമകളുടെ റിലീസ് ഇല്ലാത്തതുമാണ് ഉടമകൾക്ക് ആശങ്കയാവുന്നത്. മൾട്ടിപ്ലക്സുകളിൽ സ്ക്രീനുകൾ കൂടുതലും സീറ്റുകൾ കുറവുമായതിനാൽ 50 ശതമാനം കാണികളെന്ന സർക്കാർ ഉത്തരവ് പ്രായോഗികമാവും. എന്നാൽ, വലിയ തിയറ്ററുകൾക്ക് ഇത് സാധിക്കില്ലെന്നാണ് ഇവരുടെ വാദം.
വൈദ്യുതി നിരക്ക്, ജി.എസ്.ടി, വിനോദ നികുതി, കെട്ടിട നികുതി എന്നിവയിൽ ഇളവ് വേണമെന്ന് ഉടമകൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് സർക്കാറിെൻറ പരിഗണനയിലാണ്. തിയറ്റർ ഉടമകളുടെയും സിനിമ വിതരണക്കാരുടെയും നിർമാതാക്കളുടെയും സംയുക്ത സംഘടനയായ ഫിലിം ചേംബർ സർക്കാറുമായി ചർച്ചകൾ നടത്തുന്നുണ്ട്.
കഴിഞ്ഞ കോവിഡ് ഇളവിന് തിയറ്ററുകൾ തുറന്നപ്പോൾ വിനോദ നികുതി സർക്കാർ ഒഴിവാക്കിയിരുന്നു. സ്ഥിര െെവദ്യുതി നിരക്ക് പകുതിയാക്കി. ആശങ്കകൾക്കിടയിലും പ്രോജക്ടറുകളും സ്ക്രീനും കസേരകളും വൃത്തിയാക്കി തിയറ്ററുകളെല്ലാം തുറക്കാൻ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ തിയറ്ററുകൾ അടച്ചതോടെ സാധാരണ ജീവനക്കാരാണ് ബുദ്ധിമുട്ടിലായത്. ചെറുകിട തിയറ്റർ ഉടമകളും തൊഴിലാളികളും ഏറെ പ്രയാസപ്പെട്ടു. തിയറ്ററുകൾ തുറക്കുന്നത് ഇവർക്ക് ഏറെ ആശ്വാസമാവും. ഏറെ കാലത്തിനുശേഷം തിയറ്ററുകളിലേക്ക് എത്തുന്നതിൽ കാണികളും ആവേശത്തിലാണ്. വ്യാഴമോ വെള്ളിയോ ആണ് സാധാരണ റിലീസ് ദിവസങ്ങൾ. അതിനാൽ 28, 29 തീയതികളിൽ തിയറ്ററുകൾ തുറക്കുമെന്നാണ് ഫിയോക്ക് അംഗങ്ങൾ പറയുന്നത്.
പ്രതീക്ഷ അന്യഭാഷ ചിത്രങ്ങളിൽ
ആദ്യം സെന്സറിങ് ജോലികൾ അടക്കം കഴിഞ്ഞ സിനിമകളാണ് മുൻഗണന അനുസരിച്ച് റിലീസിങ്ങിന് ഒരുങ്ങുന്നത്. വലിയ ബജറ്റിൽ ഒരുക്കിയ സിനിമകൾ ഉടൻ പുറത്തിറങ്ങില്ലെന്നാണ് വിവരം. സ്റ്റാർ, അജഗജാന്തരം, ഭൂതകാലം എന്നീ മലയാള സിനിമകളായിരിക്കും ആദ്യം റിലീസാവുക. മമ്മൂട്ടി - അമൽ നീരദ് ചിത്രം ഭീഷ്മപർവം ക്രിസ്മസിന് വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും സാധ്യതയില്ല. മലയാളത്തിൽ വലിയ ക്രിസ്മസ് റിലീസുകൾ അധികം ഇല്ലെങ്കിലും അന്യഭാഷ ചിത്രങ്ങളിലാണ് തിയറ്റർ ഉടമകളുടെ പ്രതീക്ഷ. ഫഹദ് ഫാസിൽ വില്ലനാവുന്ന തെലുങ്ക് ചിത്രം പുഷ്പ ഉൾപ്പെടെ ക്രിസ്മസിന് തിയറ്ററിലെത്തും. വമ്പൻ ബജറ്റിൽ ഒരുക്കിയ പ്രിയദർശൻ-മോഹൻലാൽ ചിത്രം കുഞ്ഞാലി മരക്കാർ അറബിക്കടലിെൻറ സിംഹം, ബി.ഉണ്ണികൃഷ്ണൻ- മോഹൻലാൽ ചിത്രം ആറാട്ട് എന്നിവയിലൊന്ന് ക്രിസ്മസിന് പ്രതീക്ഷിക്കാം. കെ.ജി.എഫ് 2, ആർ.ആർ.ആർ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങൾ പൊങ്കൽ റിലീസായി ജനുവരിയിലാവും എത്തുക.
'നൂറുരൂപ വരെയുള്ള ടിക്കറ്റിന് ജി.എസ്.ടി 12 ശതമാനവും 100ന് മുകളിൽ 18 ശതമാനവുമാണ്. വിനോദ നികുതിയായി യഥാക്രമം അഞ്ചും എട്ടും ശതമാനവും. ബാക്കിയുള്ള തുകയിൽ നിന്ന് നിശ്ചിത ശതമാനം വിതരണക്കാർക്ക് നൽകണം. ഇതും കഴിഞ്ഞുള്ള തുകയാണ് തിയറ്റർ ഉടമക്ക് കിട്ടുന്നത്. ഇതിൽ നിന്നും ബാക്കിയുള്ള ചെലവുകൾക്ക് പണം കണ്ടെത്തണം. അതിനാൽ പൂർണമായി അടച്ചിടുന്നതിനേക്കാൾ നല്ലത് തുറക്കുന്നത് തന്നെയാണ്. തുറന്നതിന് ശേഷം സർക്കാറിൽ നിന്ന് ആനുകൂല്യങ്ങൾ കിട്ടുമെന്നാണ് പ്രതീക്ഷ'.
പി.പി. ഷിംജി
(ഫിയോക്ക് സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെംബർ)
'ഇപ്പോഴുള്ള സാമ്പത്തിക പ്രയാസം വളരെ വലുതാണ്. വിവിധ നികുതികളും കോവിഡ് നിയന്ത്രണങ്ങളും പ്രതിസന്ധിയുണ്ടാക്കും.
വലിയ സിനിമകളില്ലാതെ ഇൗ സാഹചര്യത്തിൽ തിയറ്ററുകൾ തുറക്കുന്നത് ഗുണകരമാവില്ലെന്നാണ് അഭിപ്രായം'.
എ.ആർ. വിനോദ് (ക്രൗൺ തിയറ്റർ ഉടമ)
'ആറ് മാസമായി ജോലിയില്ലാതെ ബുദ്ധിമുട്ടിലാണ്. കുടുംബത്തിെൻറ ഏക വരുമാനം നിന്നതോടെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ്. തിയറ്റർ തുറന്നാൽ അത് ഇപ്പോൾ നേരിടുന്ന പ്രയാസങ്ങൾക്ക് ആശ്വാസമാവും'.
എം. പ്രശാന്ത്കുമർ (കുമാരസ്വാമി സ്വദേശി)
അപ്സര തിയറ്റർ ജീവനക്കാരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.