എം.ടിയുടെ വീട്ടിൽ മോഷണം; 26 പവൻ നഷ്ടപ്പെട്ടു
text_fieldsകോഴിക്കോട്: സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ നടക്കാവിലെ വീട്ടിൽ മോഷണം. വീട്ടിൽ അലമാരയിൽ സൂക്ഷിച്ച 15 ലക്ഷം രൂപ വിലമതിക്കുന്ന 26 പവനോളം വരുന്ന സ്വർണാഭരണങ്ങൾ കഴിഞ്ഞ മാസം 22നും 30നുമിടയിൽ മോഷണം പോയതായി എം.ടിയുടെ ഭാര്യ എസ്.എസ്. സരസ്വതിയാണ് നടക്കാവ് പൊലീസിൽ വെള്ളിയാഴ്ച പരാതി നൽകിയത്.
മകളുടെ ബാങ്ക് ലോക്കറിൽ വെച്ചിട്ടുണ്ടോയെന്ന സംശയത്തിൽ പരിശോധന നടത്താനാണ് പരാതി നൽകുന്നതിൽ കാല താമസമുണ്ടായതെന്ന് കുടുംബം അറിയിച്ചു. മൂന്ന്, നാല്, അഞ്ച് പവൻ വീതം തൂക്കം വരുന്ന മൂന്ന് മാല, മൂന്ന് പവന്റെ വള, മൂന്ന് പവന്റെ രണ്ട് ജോടി കമ്മൽ, ഡയമണ്ട് പതിച്ച ഓരോ പവന്റെ രണ്ട് ജോടി കമ്മൽ, ഡയമണ്ട് പതിച്ച രണ്ട് പവന്റെ ലോക്കറ്റ്, മരതകം പതിച്ച ഒരു പവന്റെ ലോക്കറ്റ് എന്നിവ നഷ്ടപ്പെട്ടവയിൽപെടുന്നു.
കിഴക്കെ നടക്കാവ് കൊട്ടാരം റോഡിലുള്ള സിതാരയിലാണ് മോഷണം. പരാതിയിൽ പൊലീസ് വെള്ളിയാഴ്ച അർധരാത്രിയോടെ കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.