വീടുകളിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
text_fieldsനാദാപുരം: കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ നാട്ടുകാർ പിടികൂടിയ അന്തർ സംസ്ഥാന തൊഴിലാളി വീടുകളിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിൽ. നാദാപുരം മേഖലയിലെ നിർമാണത്തിലിരിക്കുന്ന വീടുകളിൽ മോഷണം നടത്തിയ കേസിലാണ് പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് അറസ്റ്റിലായത്. മാൾഡ ജില്ലയിലെ ദുസ്തബിഗിരി സ്വദേശി മൊസ്തഖിം ശൈഖിനെ(19)യാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
കല്ലാച്ചി, ഇയ്യങ്കോട്, ജാതിയേരി, കക്കംവെള്ളി, ചാലപ്രം എന്നിവിടങ്ങളിലെ നിർമാണത്തിലിരിക്കുന്ന വീടുകളിൽനിന്നാണ് ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക് വയറിങ് ഉപകരണങ്ങൾ മോഷണം പോയത്. എല്ലാ വീടുകളിലും സമാന രീതിയിലാണ് കളവ് നടന്നത്. ഡിവിഡിയിൽ ബന്ധിപ്പിച്ച വയറുകളും എർത്ത് കോപ്പർ, വില കൂടിയ സ്വിച്ച് ബോർഡുകൾ, ബ്രേക്കർ തുടങ്ങിയവയാണ് കവർച്ച ചെയ്ത് വിൽപന നടത്തിയത്.
നാദാപുരം പുളിക്കൂൽ റോഡിലെ ആക്രിക്കടയിൽ മോഷണം നടത്തിയവ വിൽപന നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മേയ് മൂന്നിന് കുമ്മങ്കോട് അഹമ്മദ് മുക്കിൽ വെച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ പ്രതിയാണ് മൊസ്തഖിം ശൈഖ്. ആശുപത്രിക്ക് സമീപമുള്ള വാടകക്കെട്ടിടത്തിലാണ് ഇയാൾ താമസിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.