Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരീക്ഷനടത്തിപ്പിലെ...

പരീക്ഷനടത്തിപ്പിലെ അശാസ്ത്രീയത; ഫയർ വിമൻ പരിശീലനത്തിന് ഉദ്യോഗാർഥികളില്ല

text_fields
bookmark_border
fire women training
cancel

കോഴി​ക്കോ​ട്: അ​ശാ​സ്ത്രീ​യ​മാ​യ പ​രീ​ക്ഷാ​രീ​തി കാ​ര​ണം സം​സ്ഥാ​ന​ത്താ​ദ്യ​മാ​യി ന​ട​ക്കു​ന്ന ഫ​യ​ർ വി​മ​ൻ പ​രി​ശീ​ല​ന​ത്തി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളില്ല. സെ​പ്റ്റം​ബ​ർ നാ​ലി​ന് തൃ​ശൂ​രി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന ഫ​യ​ർ വി​മ​ൻ ത​സ്തി​ക​യി​ലാ​ണ് വേ​ണ്ട​ത്ര ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഒ​ഴി​വ് വ​ന്നി​രി​ക്കു​ന്ന​ത്. നൂ​റു​പേ​രു​ടെ ഒ​ഴി​വി​ലാ​ണ് പി.​എ​സ്.​സി അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. പ​രി​ശീ​ല​ന​ത്തി​ന് 84 പേ​ർ മാ​ത്ര​മേ ഹാ​ജ​രാ​കു​ന്നു​ള്ളൂ. ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് നി​യ​മ​ന​ത്തി​ന് പി.​എ​സ്.​സി അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 15 ഒ​ഴി​വു​ക​ളി​ലേ​ക്കും ജി​ല്ല പ്രാ​തി​നി​ധ്യ​ത്തി​ന​നു​സ​രി​ച്ച് മ​റ്റു ജി​ല്ല​ക​ളി​ൽ അ​ഞ്ചു​പേ​രെ വ​രെ​യു​മാ​യി​രു​ന്നു അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.

സാ​മു​ദാ​യി​ക മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ അ​ത​ത് ജി​ല്ല​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കാ​ത്ത​താ​ണ് ഒ​ഴി​വു​വ​രാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ചി​ല ജി​ല്ല​ക​ളി​ലു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കാ​യി​ക​ക്ഷ​മ​ത​യി​ലും പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് ഒ​ഴി​വി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​റ്റ പ​രീ​ക്ഷ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ന​ഷ്ട​പ്പെ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് വാ​ദം. പി.​എ​സ്.​സി വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്തി ഒ​ഴി​വു​നി​ക​ത്തു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire women training
News Summary - There are no candidates for fire women training
Next Story