നിയമമുണ്ട്, മലിനീകരണവുമില്ല; ഇലക്ട്രിക് ഒാേട്ടാകളെ ആർക്കാണ് പേടി?
text_fieldsകോഴിക്കോട്: കാത്തിരിപ്പിനൊടുവിൽ നഗരത്തിൽ നിയമപരമായി ഒാട്ടത്തിന് ഒരുങ്ങിവന്നിട്ടും ഇലക്ട്രിക് ഒാേട്ടാക്കാർക്ക് പൊലീസിെൻറ സമ്മതം ലഭിച്ചില്ല.
സി.സി പെർമിറ്റോടെ നഗരത്തിൽ സർവിസ് നടത്തുന്ന ഒാേട്ടാക്കാരുടെ എതിർപ്പ് ക്രമസമാധാനപ്രശ്നത്തിന് കാരണമാവുമെന്ന റിപ്പോർട്ടിനെ തുടർന്ന് തൽക്കാലം ഇലക്ട്രിക് ഒാേട്ടാക്കാരോട് നഗരത്തിലിറങ്ങേണ്ടെന്ന് പൊലീസ് അഭ്യർഥിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ പത്തിന് 60ഒാളം ഇലക്ട്രിക് ഒാേട്ടാക്കാർ എരഞ്ഞിപ്പാലം ബൈപാസിൽ സംഗമിച്ച് നഗരത്തിലെ ഒേട്ടാ സ്റ്റാൻഡുകളിലേക്ക് നീങ്ങാനായിരുന്നു തീരുമാനിച്ചത്.
ഇതുപ്രകാരം ഒാേട്ടാകാർ എത്തിയപ്പോഴേക്കും നടക്കാവ് പൊലീസ് സ്ഥലത്തെത്തി തൽക്കാലം സർവിസ് ആരംഭിക്കരുതെന്ന് നിർദേശിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ നഗരത്തിൽ സർവിസ് നടത്താൻ സൗകര്യമൊരുക്കാമെന്ന ഉറപ്പിൽ തൽക്കാലം ഇലക്ട്രിക് ഒാേട്ടാക്കാർ പിൻവാങ്ങി. സുരക്ഷ പ്രശ്നമാണ് പൊലീസ് കാരണമായി പറയുന്നത്. അതേസമയം, നിലവിൽ സർവിസ് നടത്തുന്ന ഒാേട്ടാക്കാരുടെ ഭാഗത്തുനിന്ന് വലിയ ഭീഷണിയാണ് തങ്ങൾ നേരിടേണ്ടി വരുന്നതെന്ന് ഇലക്ട്രിക് ഒാേട്ടാക്കാർ പറയുന്നു.
പരിസ്ഥിതി മലിനീകരണം കുറക്കാനും ഉൗർജസംരക്ഷണം പ്രോത്സാഹിപ്പിക്കാനുമാണ് സംസ്ഥാനത്ത് ഇലക്ട്രിക് ഒാേട്ടാകൾക്ക് സർക്കാർ അനുമതി നൽകിയത്. കോഴിക്കോട് നഗരത്തിൽ മാത്രം 90 ഇലക്ട്രിക് ഒാേട്ടാകൾ ഉണ്ട്. ജില്ലയിൽ മൊത്തം 183 എണ്ണമുണ്ടെന്നാണ് ഇലക്ട്രിക് ഒാേട്ടാ കോഓഡിനേഷൻ കമ്മിറ്റി പറയുന്നത്. നഗരത്തിൽ ഏത് ഭാഗത്തും ഏത് സ്റ്റാൻഡുകളിലും ഇലക്ട്രിക് ഒാേട്ടാകൾക്ക് സർവിസ് നടത്താമെന്ന് ഗതാഗതവകുപ്പിെൻറ അറിയിപ്പിൽ പറയുന്നു. ചില യൂനിയനുകളുടെ കടുത്ത എതിർപ്പും ഭീഷണിയും മൂലം തങ്ങൾക്ക് ഒാേട്ടാ റോഡിലിറക്കാനാവുന്നില്ലെന്നാണ് ഇവരുടെ പരാതി.
ഒന്നര വർഷം മുമ്പ് ഇലക്ട്രിക് ഒാേട്ടാ വാങ്ങിയവർ വരെ ഇക്കൂട്ടത്തിലുണ്ട്. സർവിസ് നടത്താത്തതിനാൽ ബാങ്ക് അടവ് മുടങ്ങി ജപ്തിഭീഷണിയിലാണ്. 2.90 ലക്ഷം രൂപയോളം വിലയുണ്ട് ഒാേട്ടാക്ക്. 30,000 രൂപ സർക്കാറിെൻറ സബ്സിഡിയുണ്ട്.
അതുപോലും തങ്ങൾക്ക് അനുവദിച്ചുകിട്ടിയില്ലെന്ന് ഇലക്ട്രിക് ഒാേട്ടാ കോഒാഡിനേഷൻ കമ്മിറ്റി ഭാരവാഹിയായ മഹമൂദ് സലീം പറഞ്ഞു.
റീചാർജ് സ്റ്റേഷനുകളിൽ ഒാേട്ടാക്കാർക്ക് സൗകര്യം നിഷേധിക്കുന്നതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.