Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​ത്രീയിൽ കുരുത്തത്​...

സ്​ത്രീയിൽ കുരുത്തത്​ അവഗണനയിൽ വാടില്ല

text_fields
bookmark_border
സ്​ത്രീയിൽ കുരുത്തത്​ അവഗണനയിൽ വാടില്ല
cancel

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 50 ശ​ത​മാ​നം സീ​റ്റു​ക​ൾ വ​നി​ത​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ടി​ട്ടും There is no quick solution to women's issues. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ 1993ലാ​ണ് 33 ശ​ത​മാ​നം സം​വ​ര​ണം ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കി​യ​ത്.

പി​ന്നീ​ട് 2005ൽ ​കേ​ര​ള​ത്തി​ൽ പ​ഞ്ചാ​യ​ത്തീ​രാ​ജ് ആ​ക്ടി​ലൂ​ടെ 50 ശ​ത​മാ​ന​മാ​ക്കി വ​ർ​ധി​പ്പി​ച്ചു. എ​വി​ടെ​യാ​ണ് മാ​റേ​ണ്ട​ത് എ​ന്ന് സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ സ്ത്രീ​പ​ക്ഷ​മാ​കാ​ത്തി​ട​ത്തോ​ളം മാ​റ്റം സാ​വ​ധാ​ന​ത്തി​ൽ ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന്​ വ​നി​താ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

പാ​ർ​ട്ടി​ഘ​ട​ന സ്​​ത്രീ​പ​ക്ഷ​മാ​വ​ണം -കെ. ​അ​ജി​ത (അ​ന്വേ​ഷി പ്ര​സി​ഡ​ൻ​റ്)

വ​നി​ത​സം​വ​ര​ണ​ത്തെ പോ​സി​റ്റി​വാ​യാ​ണ് കാ​ണു​ന്ന​ത്. എ​ന്നാ​ൽ, പാ​ർ​ട്ടി താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​തീ​ത​മാ​യ തീ​രു​മാ​ന​ങ്ങ​ളൊ​ന്നും എ​ടു​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ​ക്ക് സാ​ധി​ക്കി​ല്ല. എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും ഘ​ട​ന പു​രു​ഷാ​ധി​പ​ത്യ​പ​ര​മാ​ണ്. പാ​ർ​ട്ടി​ക​ളു​ടെ ന​യ​തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്നി​ട​ത്ത് സ്ത്രീ​ക​ൾ​ക്ക് അ​വ​സ​ര​മി​ല്ല. അ​വി​ടെ സ്ഥാ​ന​മു​ണ്ടാ​യാ​ൽ മാ​ത്ര​മേ സ്ത്രീ​പ​ക്ഷ കാ​ഴ്ച​പ്പാ​ടു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നും ന​ട​പ്പാ​ക്കാ​നും സാ​ധി​ക്കു​ക​യു​ള്ളു.

പാ​ർ​ട്ടി​ക​ളി​ലും ഭ​ര​ണ​ത്തി​ലും ഒ​രു​പോെ​ല സ്ഥാ​നം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നും സാ​ധി​ക്കൂ. ഇ​പ്പോ​ൾ സ്ത്രീ​ക​ൾ​ക്ക് ശ​ബ്​​ദം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. അ​ത് പു​റ​ത്തേ​ക്ക് കേ​ൾ​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, നി​യ​മ​സ​ഭ​ക​ളി​ലും പാ​ർ​ല​മെൻറി​ലും മ​ന്ത്രി​സ​ഭ​ക​ളി​ലും സ്ത്രീ​പ്രാ​തി​നി​ധ്യം വേ​ണം.

ന​യ​തീ​രു​മാ​ന​ങ്ങ​ളി​ലും പ​ങ്ക്​ വേ​ണം -ഷാ​ഹി​ന കെ. ​റ​ഫീ​ഖ് (എ​ഴു​ത്തു​കാ​രി)

രാ​ഷ്​​ട്രീ​യം പെ​ണ്ണു​ങ്ങ​ൾ​ക്ക് പ​റ്റി​യ ഏ​ർ​പ്പാ​ട​ല്ലെ​ന്ന​താ​ണ് െപാ​തു​വെ​യു​ള്ള കാ​ഴ്ച​പ്പാ​ട്. ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ത്രീ​ക​ൾ വ​ന്നു. കൂ​ടു​ത​ലും ചെ​റു​പ്പ​ക്കാ​രാ​യ സ്ത്രീ​ക​ൾ. സം​വ​ര​ണ സീ​റ്റി​ലേ​ക്ക​ല്ലാ​തെ ജ​ന​റ​ൽ സീ​റ്റിേ​ല​ക്കും പ​ല​യി​ട​ത്തും അ​വ​ർ മ​ത്സ​രി​ക്കു​ന്നു.

സ്ത്രീ​ക​ൾ​ക്ക്​ ന​ന്നാ​യി ന​യി​ക്കാ​ൻ പ​റ്റും. ബ​ഹു​വി​ധ േജാ​ലി​ക​ൾ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​ത് സ്ത്രീ​ക​ൾ​ക്കാ​ണ്. ന​യ​തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്നി​ട​ത്തും സ്ത്രീ​ക​ൾ വ​ര​ണം. സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നും കൈ​കാ​ര്യം ചെ​യ്യാ​നും സ്ത്രീ​ക​ൾ​ക്കാ​ണ് കൂ​ടു​ത​ലാ​യി സാ​ധി​ക്കു​ക. സ്ത്രീ​ക​ൾ അ​ധി​കാ​ര​ത്തിെൻറ ത​ല​പ്പ​ത്ത് വ​ര​ട്ടെ. എ​ന്തൊ​ക്കെ മാ​റ്റ​ങ്ങ​ൾ വ​രു​ന്നു​വെ​ന്ന് നോ​ക്കാം.

അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​വ​ണം -പി. ​വ​ത്സ​ല (എ​ഴു​ത്തു​കാ​രി)

എ​ന്ത് സ്ഥാ​ന​മു​ണ്ടാ​യാ​ലും സ്ത്രീ​ക​ളെ അം​ഗീ​ക​രി​ക്കാ​ൻ പു​രു​ഷ​സ​മൂ​ഹം ത​യാ​റ​ല്ല. സം​വ​ര​ണ സീ​റ്റി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് സ്ത്രീ​ക​ളെ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്.

കു​റേ​ക്കാ​ലം സ്ത്രീ​ക​ളെ ത​ഴ​യാ​ൻ സാ​ധി​ക്കി​ല്ല. ന​ല്ല ക്ഷ​മ​വേ​ണ്ട മേ​ഖ​ല​യാ​ണ് രാ​ഷ്​​ട്രീ​യം. ഓ​രോ സ്ഥാ​നം ല​ഭി​ക്കാ​നും അ​ത്ര​മാ​ത്രം ബു​ദ്ധി​മു​ട്ടു​ക​ളും സ​ഹി​ക്ക​ണം. അ​തി​ൽ പു​രു​ഷ​ന്മാ​രേ​ക്കാ​ൾ ന​ന്നാ​യി ശോ​ഭി​ക്കാ​ൻ ക​ഴി​യു​ക സ്ത്രീ​ക​ൾ​ക്കാ​ണ്.

മാ​റ്റം പ​ക​രു​ക അ​ടു​ത്ത ത​ല​മു​റ​ക​ളി​ലാ​കാം -ദീ​ദി ദാ​മോ​ദ​ര​ൻ (തി​ര​ക്ക​ഥാ​കൃ​ത്ത്)

എ​ത്ര​യോ ഉ​യ​ര​ങ്ങ​ളി​ലെ​ത്തേ​ണ്ട സ്ത്രീ​ക​ളെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഒ​തു​ക്കു​ക​യാ​ണ് പാ​ർ​ട്ടി​ക​ൾ െച​യ്യു​ന്ന​ത്. നി​യ​മ​സ​ഭ​ക​ളി​ലും പാ​ർ​ല​മെൻറി​ലും 33 ശ​ത​മാ​നം വ​നി​ത സം​വ​ര​ണം പാ​സാ​ക്കാ​തി​രി​ക്കുേ​മ്പാ​ഴും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ 50 ശ​ത​മാ​നം വ​നി​ത സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ പാ​ർ​ട്ടി​ക​ൾ​ക്ക് മ​ടി​യി​ല്ല.

അ​തി​ന് പ്ര​ധാ​ന കാ​ര​ണം ന​യ​തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്നി​ട​ത്ത് സ്ത്രീ​ക​ൾ വേ​ണ്ടെ​ന്നും അ​ത് ന​ട​പ്പാ​ക്കു​ന്നി​ട​ത്ത് അ​വ​ർ കു​ഴ​പ്പ​മി​ല്ല എ​ന്നു​മു​ള്ള കാ​ഴ്ച​പ്പാ​ടാ​ണ്. പി​ൻ​സീ​റ്റ് ഡ്രൈ​വി​ങ് എ​ന്ന് പ​രി​ഹ​സി​ച്ചാ​ൽ​പോ​ലും സ​മൂ​ഹ​ത്തിെൻറ മു​ന്നി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക് വ​രു​ന്ന മാ​റ്റം ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. അ​വ​ർ തി​രി​ച്ചു പോ​കു​ന്ന​ത് ഒ​രി​ക്ക​ലും പ​ഴ​യ സ്ത്രീ ​ആ​യി​ട്ട​ല്ല. ഈ ​മാ​റ്റം പ​ക​രു​ക അ​ടു​ത്ത ത​ല​മു​റ​ക​ളി​ലാ​യി​രി​ക്കാം. എ​ന്നാ​ലും അ​ത് ഗു​ണ​ക​ര​മാ​ണ്.


പാ​ർ​ട്ടി​ ക​മ്മി​റ്റി​ക​ളി​ലും സ്ത്രീ​സം​വരണം വേ​ണം -പി. ​വി​ജി (പെ​ൺ​കൂ​ട്ട് )

സ്ത്രീ​ക​ൾ ഭ​ര​ണ​ത്തി​ൽ വ​രു​ന്ന​തിെ​ന പോ​സി​റ്റി​വാ​യാ​ണ് കാ​ണു​ന്ന​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന സ്ത്രീ​ക​ളി​ൽ കു​റേ​പേ​ർ റ​ബ​ർ സ്​​റ്റാ​മ്പാ​കു​ന്നുെ​ണ്ട​ങ്കി​ലും പൊ​തു സ​മൂ​ഹ​ത്തി​ലി​റ​ങ്ങി വ​രു​ന്ന പ​രി​ച​യം അ​വ​ർ​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​കു​ന്നു​ണ്ട്. ഒ​രു ത​വ​ണ അ​വ​ർ മ​റ്റു​ള്ള​വ​ർ​ക്ക് വ​ഴി​പ്പെ​ട്ടെ​ങ്കി​ലും അ​ടു​ത്ത ത​വ​ണ സ്വ​ന്ത​മാ​യി ഭ​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് മാ​റ്റം വ​രു​ന്നു​ണ്ട്.

എ​ന്നാ​ൽ, ഇൗ ​മാ​റ്റം മ​ന​സ്സി​ലാ​ക്കു​ന്ന പാ​ർ​ട്ടി​ക​ൾ ഒ​രു​വ​സ​രം കൂ​ടി അ​വ​ർ​ക്ക് ന​ൽ​കു​ന്നി​ല്ല. മു​ഖ്യ​ധാ​രാ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ എ​ല്ലാം പു​രു​ഷാ​ധി​പ​ത്യ ശീ​ല​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​താ കൗ​ൺ​സി​ല​ർ​ക്ക് അ​ടു​ത്ത ത​വ​ണ വാ​ർ​ഡ് ജ​ന​റ​ലാ​യി എ​ന്ന​തി​നാ​ൽ അ​വ​സ​രം ന​ൽ​കു​ന്നി​ല്ല.

ഇ​ത്ര​പോ​ലും സ്ത്രീ​ക​ളെ അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. പാ​ർ​ട്ടി​ക​ളു​ടെ ക​മ്മി​റ്റി​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് സം​വ​ര​ണം ന​ൽ​ക​ണം. അ​ങ്ങ​നെ പ്ര​വ​ർ​ത്തി​ച്ച് പ​രി​ച​യം വ​ന്നാ​ൽ അ​വ​രെ ആ​ർ​ക്കും ത​ഴ​യാ​നാ​കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women's issues
News Summary - There is no quick solution to women's issues
Next Story