ഗുളികയിറക്കാൻ വെള്ളമില്ല, ഇരിക്കാൻ കസേരയില്ല; ബീച്ച് ആശുപത്രിക്ക് മനുഷ്യാവകാശ കമീഷൻ നോട്ടീസ്
text_fieldsകോഴിക്കോട്: തലകറക്കം അനുഭവപ്പെട്ട് ഏതുനിമിഷവും വീണുപോയേക്കാം എന്ന അവസ്ഥയിൽ ആശുപത്രിയിലെത്തുന്ന രോഗികൾക്കുപോലും ഇരിക്കാൻ കസേരയോ മരുന്ന് കഴിക്കാൻ വെള്ളമോ നൽകാൻ ബീച്ച് ആശുപത്രിയിൽ സംവിധാനമില്ലെന്ന അഭിഭാഷകയുടെ പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് നോട്ടീസയച്ചു.
ജില്ല മെഡിക്കൽ ഓഫിസറും ബീച്ച് ഗവ. ആശുപത്രി സൂപ്രണ്ടും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മാർച്ച് 30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. താമരശ്ശേരി സ്വദേശിനി അഡ്വ. പി.പി. ബിൽകീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
ഫെബ്രുവരി 22ന് ജില്ല കോടതിയിൽ വിചാരണക്കെത്തിയ സഹപ്രവർത്തകനായ അഭിഭാഷകന് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് പരാതിക്കാരി ബീച്ച് ആശുപത്രിയിലെത്തിയത്. തലകറക്കത്തിന് ഗുളിക കഴിക്കാനും ഐവി ഫ്ലൂയിഡ് നൽകാനും ഡോക്ടർ നിർദേശിച്ചു. എന്നാൽ, ഗുളിക കഴിക്കാൻ വെള്ളം ഉണ്ടായിരുന്നില്ല. ഒടുവിൽ സെക്യൂരിറ്റി ജീവനക്കാരനിൽനിന്ന് വെള്ളം കിട്ടിയപ്പോൾ കുടിക്കാൻ ഗ്ലാസില്ല. ഇരിക്കാൻ കസേരയുമില്ല. ഇതായിരുന്നു അഭിഭാഷകയുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.