വെള്ളിത്തിരകളിൽ ഇന്ന് വെളിച്ചം വീഴും കോഴിക്കോട്ടെ തിയറ്ററുകളൊരുങ്ങി
text_fieldsകോഴിക്കോട്: പത്തു മാസത്തെ അടച്ചിടലിനൊടുവിൽ ഇന്ന് നഗരത്തിലെ സിനിമാശാലകളിൽ വെള്ളിവെളിച്ചം വീഴും.
ലോക്ഡൗണിനെ തുടർന്ന് പത്തു മാസവും മൂന്നു ദിവസവും അടഞ്ഞുകിടന്ന കൊട്ടകകൾ തുറക്കുന്നത് സിനിമാപ്രേമികൾക്കും ഇൗ മേഖലയിൽ ജോലിചെയ്യുന്നവർക്കും ഉടമകൾക്കും സന്തോഷംപകരുന്നു. ചരിത്രത്തിലാദ്യമാണ് ഇത്രയും ദിവസം സിനിമാശാലകൾ അടഞ്ഞുകിടന്നത്.
കോവിഡ് മാനദണ്ഡം പാലിച്ചാണ് തിയറ്ററുകൾ പ്രവർത്തിക്കുക. കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി സെക്കൻഡ് ഷോകൾ ഉണ്ടാവില്ല.
രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനുമിടയിലാണ് പ്രദർശനം. നഗരത്തിലെ അപ്സര, രാധ, ക്രൗൺ, ഗംഗ, ആർ.പി മാളിലെ ആശിർവാദ് സിനിപ്ലക്സ് തുടങ്ങിയിടങ്ങളിൽ വിജയ് നായകനായ 'മാസ്റ്റർ' ആണ് ബുധനാഴ്ച മുതൽ പ്രദർശിപ്പിക്കുക. ജനുവരി 22 ന് ജയസൂര്യ നയകനായ 'വെള്ളം' തിയറ്ററുകളിലെത്തും. കൈരളി, ശ്രീ തിയറ്ററുകൾ മരാമത്ത് പണികൾക്കായി അടച്ചതിനാൽ പ്രദർശനം ഉണ്ടാവില്ല.
കോറണേഷൻ തിയറ്റർ മൾട്ടിപ്ലക്സ് കം ഷോപിങ്മാളാക്കി മാറ്റുന്നതിെൻറ പ്രവൃത്തികൾ നടക്കുകയാണ്. ഈ വർഷം അവസാനത്തോടെയേ പദ്ധതി പൂർത്തിയാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.