തിരുവമ്പാടി പഞ്ചായത്ത് വാതകശ്മശാനം വീണ്ടും പ്രവർത്തനം തുടങ്ങി
text_fieldsതിരുവമ്പാടി: ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനകം പ്രവർത്തനം നിലച്ച തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാതക ശ്മശാനത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. സാങ്കേതികത്തകരാറ് പരിഹരിച്ച് വാതക ശ്മശാന പ്രവർത്തനം വീണ്ടും തുടങ്ങിയതായി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു. കഴിഞ്ഞ നവംബർ മൂന്നിന് ഉദ്ഘാടനം നടന്ന ശ്മശാനത്തിൽ ഒരു സംസ്കാരമാണ് നടത്താൻ കഴിഞ്ഞിരുന്നത്.
മലയോരമേഖലയിലെ ദലിത് കുടുംബങ്ങൾ മൃതദേഹ സംസ്കരണത്തിന് പ്രതീക്ഷയോടെ കണ്ട വാതകശ്മശാനം പ്രവർത്തനം നിലച്ചത് പഞ്ചായത്തിനെതിരെ വിമർശനത്തിന് കാരണമായിരുന്നു. തകരാർ പരിഹരിക്കാനായി അഞ്ച് ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിരുന്നു. സിൽക്ക് കമ്പനിയാണ് നിർമാണം നടത്തിയിരുന്നത്. ഗ്രാമപഞ്ചായത്തിൽ പൊതുശ്മശാനത്തിനുള്ള പ്രവർത്തനങ്ങൾ 2005-10 കാലയളവിലെ പഞ്ചായത്ത് ഭരണസമിതി തുടങ്ങിയതാണ്. 2015-20 രാവിലെ വാതകശ്മശാന നിർമാണപ്രവർത്തനങ്ങൾ ഏറെ മുന്നോട്ടുപോയെങ്കിലും യാഥാർഥ്യമാക്കാനായില്ല. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2020ൽ ശ്മശാന ഉദ്ഘാടനം പേരിന് നടന്നിരുന്നു.പ്രവർത്തനസജ്ജമായ വാതകശ്മശാനത്തിന്റെ സേവനത്തിനായി പഞ്ചായത്ത് ഓഫിസിലേക്ക് വിളിക്കാമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 04952252059, സെക്രട്ടറി -9496048207, ഓപറേറ്റർ -9048216333.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.