തിരുവമ്പാടി നിയോജക മണ്ഡലത്തിൽ 1014 സംരംഭങ്ങൾ തുടങ്ങും
text_fieldsതിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നടപ്പുസാമ്പത്തികവർഷം വ്യവസായ വകുപ്പിന് കീഴിൽ 1014 സംരംഭങ്ങൾ തുടങ്ങും. ആറു ഗ്രാമപഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമായി സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 520 സംരംഭങ്ങൾ ഇതിനകം ആരംഭിച്ചതായി മണ്ഡലംതല അവലോകന യോഗം വിലയിരുത്തി.
തിരുവമ്പാടി 67, കൂടരഞ്ഞി 34, പുതുപ്പാടി 85, കോടഞ്ചേരി 82, കാരശ്ശേരി 85, കൊടിയത്തൂർ 64, മുക്കം 103 എന്നിങ്ങനെയാണ് നിലവിൽ തുടങ്ങിയ സംരംഭങ്ങളുടെ എണ്ണം.
31.52 കോടി രൂപയുടെ നിക്ഷേപം ലഭിച്ച പദ്ധതികളിൽ 1081 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഉൽപാദന മേഖല 87, സേവന മേഖല 164, കച്ചവട മേഖല 269 എന്നിങ്ങനെയാണ് സംരംഭങ്ങൾ ആരംഭിച്ചിട്ടുള്ളത്. ഓരോ പഞ്ചായത്തിലും സംരംഭകരെ സഹായിക്കുന്നതിനും മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി ഓരോ ഇന്റേണുകളെ നിശ്ചയിച്ചിട്ടുണ്ട്. എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിലും ഇവരുടെ സേവനം തദ്ദേശസ്ഥാപനങ്ങളിൽ ലഭ്യമാണ്. വായ്പ, സബ്‌സിഡി സംരംഭക മേളകൾ എല്ലാ ഭരണസ്ഥാപനങ്ങളിലും ഇതിനകം നടന്നു.
പ്രവർത്തനങ്ങളിലെ പോരായ്മകൾ പരിഹരിച്ചു മുന്നോട്ടുപോകുന്നതിന് നിയോജകമണ്ഡലംതലത്തിൽ സംരംഭക മീറ്റ് നടത്തുന്നതിന് അവലോകന യോഗം തീരുമാനിച്ചു.
യോഗം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബീന തങ്കച്ചൻ, അലക്‌സ് തോമസ്, മേഴ്‌സി പുളിക്കാട്ട്, ആദർശ് ജോസഫ്, വി.പി. സ്മിത, ഷംലൂലത്ത്, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, ലീഡ് ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.