വാഹനാപകട മരണങ്ങൾ ആവർത്തിച്ച് കുളിരാമുട്ടി
text_fieldsതിരുവമ്പാടി: കൂടരഞ്ഞി കുളിരാമുട്ടിയിൽ വൻ അപകടം ഒഴിവായ ആശ്വാസത്തിൽ നാട്ടുകാർ. തിങ്കളാഴ്ച ഉച്ചയോടെയാണ് ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് വൈദ്യുതി തൂൺ തകർത്തശേഷം മറിഞ്ഞത്.
ട്രാവലറിൽ സഞ്ചരിച്ച ആറ് വയസ്സുകാരി എലിസ മെഹറിഷ് മരിച്ച അപകടത്തിൽ 12 കുട്ടികൾ ഉൾപ്പെടെ 22 പേർക്കാണ് പരിക്കേറ്റത്. 26 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ആറുമാസം മുമ്പ് കുളിരാമുട്ടി അങ്ങാടിയിൽ പിക്അപ് വാൻ നിയന്ത്രണം വിട്ട് കെട്ടിടത്തിലിടിച്ച് മറിഞ്ഞ് മൂന്നു പേർ മരിച്ചിരുന്നു. അന്നത്തെ അപകട സ്ഥലത്തിന്റെ 600 മീറ്റർ അകലെയാണ് തിങ്കളാഴ്ച ട്രാവലർ മറിഞ്ഞത്.
വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോടിൽനിന്ന് മടങ്ങുകയായിരുന്നു അപകടത്തിൽപെട്ട ട്രാവലറിലുണ്ടായിരുന്ന കുടുംബം. പൂവാറംതോടിൽനിന്ന് കുളിരാമുട്ടിയിലേക്കുള്ള രണ്ട് കി.മീ ദൈർഘ്യമുള്ള ചെങ്കുത്തായ ഇറക്കം അപകടകാരണമായി മാറുന്നുണ്ട്. മതിയായ വീതിയില്ലാത്ത മലയോര റോഡാണിത്.
അപകടത്തിൽ പരിക്കേറ്റ് മുക്കം മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലുള്ളവർ: ജിന യെറിൻ (8), അജിൽ (5), ഷെസ (6), ആബിദ് (36), മുഹമ്മദ് സഹാൻ (9), ജഹാന (27), ഫാത്തിമ അഫ്ന (21), ഷഹ്ല (29) , നസീന (48) , ഹലീമ (26) , അജിൽ (7) , സഹറിൻ (5 ) , സുനി (11) , സാജിത (54), ജുഹറ (29), സലീന (51), യെസിൻ (3), ഷമീഹ (രണ്ട്), മുഹമ്മദ് അസീം (12) , അയ്മ (9), ഇഷ (16).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.