വനപാലകർക്കു നേരെ നായ്ക്കളെ അഴിച്ചുവിട്ട സംഭവം: മൂന്ന് പ്രതികൾ റിമാൻഡിൽ
text_fieldsതിരുവമ്പാടി: കൂടരഞ്ഞി പൂവാറംതോടിൽ വനപാലകർക്കു നേരെ നായ്ക്കളെ അഴിച്ചുവിട്ട സംഭവത്തിൽ മൂന്നു പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കൂടരഞ്ഞി മുതുവമ്പായി കയ്യാലക്കകത്ത് ബിനോയി (43), മുക്കം തേക്കുംകുറ്റി കുമാരനെല്ലൂർ കൂറപൊയിൽ ജിതീഷ് (36), കുമാരനെല്ലൂർ കളരാത്ത് ഹരീഷ് കുമാർ(35) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
പൂവാറംതോട് തമ്പുരാൻ കൊല്ലിയിൽ ജനുവരി 21നായിരുന്നു സംഭവം. വേട്ടക്കാരെ പിടികൂടാനെത്തിയ വനപാലകർക്കു നേരെ നായ്ക്കളെ അഴിച്ച് വിടുകയായിരുന്നു.
സ്ഥലത്തെ പന്നിഫാമിൽനിന്ന് രണ്ട് നാടൻ തോക്കുകളും 49 കിലോ കാട്ടുപോത്തിറച്ചിയും അന്ന് പിടികൂടിയിരുന്നു. പ്രധാന പ്രതിയായ പന്നിഫാം ഉടമ കാക്യാനിയിൽ ജിൽസൻ ഉൾപ്പെടെ അഞ്ചുപേർ ഒളിവിലാണ്.
വനത്തിൽ കാട്ടുപോത്തിനെ വെടിവെച്ച് ഇറച്ചി പങ്കുവെക്കുകയായിരുന്നു പ്രതികൾ. കാട്ടുപോത്തിെൻറ തൊലി, തലയോട്ടി എന്നിവ തെളിവെടുപ്പിനിടെ വനപാലകർ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.