തിരുവമ്പാടിയിൽ 15 പദ്ധതികൾ -ജോർജ് എം. തോമസ്
text_fields1500 കോടിയുടെ വികസന പദ്ധതിയാണ് തിരുവമ്പാടി മണ്ഡലത്തിൽ നടപ്പാക്കുന്നതെന്ന തിരുവമ്പാടി എം.എൽ.എ ജോർജ് എം. തോമസ്. കിഫ്ബി ഇല്ലായിരുന്നുവെങ്കിൽ പല വികസന പദ്ധതികളും തുടങ്ങാനാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയിൽ 15 പദ്ധതികളാണ് തിരുവമ്പാടിയിലുള്ളത്. നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണം (അഞ്ച് കോടി) പൂർത്തികരിച്ചു. അഗസ്ത്യമുഴി-കോടഞ്ചേരി-കൈതപ്പൊയിൽ റോഡ് പ്രവൃത്തി (86 കോടി) 60 ശതമാനത്തോളം പൂർത്തിയായി. ചെറുവാടി ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണം തുടങ്ങി (2.4 കോടി). ആനക്കാംപൊയിൽ-കളളാടി-മേപ്പാടി തുരങ്ക പാതയുടെ (658 കോടി) അലൈൻമെൻറ് സർവേ തുടങ്ങി. കോടഞ്ചേരി- കക്കാടംപൊയിൽ റോഡിെൻറ (155 കോടി) പ്രവൃത്തി തുടങ്ങി.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.