തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ കെട്ടിട നിർമാണത്തിന് സ്ഥലം കൈമാറി
text_fieldsതിരുവമ്പാടി: കെ.എസ്.ആർ.ടി.സി തിരുവമ്പാടി സബ് ഡിപ്പോ കെട്ടിട നിർമാണത്തിന് ആവശ്യമായ സ്ഥലം ഗ്രാമപഞ്ചായത്ത് കൈമാറി. തിരുവമ്പാടി കറ്റ്യാട്ട് 1.75 ഏക്കർ സ്ഥലം 45 ലക്ഷം രൂപ മുടക്കി ഗ്രാമപഞ്ചായത്ത് വിലക്കുവാങ്ങിയതാണ്. നേരത്തേ മുൻ എം.എൽ.എ സി. മോയിൻകുട്ടി അനുവദിച്ച ഒരുകോടി രൂപ ഫണ്ട് ഉപയോഗിച്ചാണ് ഡിപ്പോയുടെ വികസന പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. പിന്നീട് ജോർജ് എം. തോമസ് എം.എൽ.എ മൂന്നുകോടി രൂപ വകയിരുത്തി. ബസ്സ്റ്റാൻഡ്, വർക്േഷാപ്പ് ഉൾപ്പെടെയുള്ള കെട്ടിട സമുച്ചയമാണ് ലക്ഷ്യമിടുന്നത്.
നിർദിഷ്ട ഡിപ്പോയിലേക്ക് ആനക്കാംപൊയിൽ റോഡിൽനിന്ന് നബാർഡിെൻറ സഹായത്തോടെയും പുന്നക്കൽ റോഡിൽനിന്ന് പൊതുമരാമത്ത് നോൺ പ്ലാൻ ഫണ്ടിൽ നിന്നും ഫണ്ട് അനുവദിച്ച് റോഡ് പ്രവൃത്തി തുടങ്ങി. പുന്നക്കൽ റോഡിൽനിന്നുള്ള പ്രവൃത്തി പൂർത്തീകരിച്ചു. ലിേൻറാ ജോസഫ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിച്ചു. സ്ഥലത്തിെൻറ പ്രമാണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് കെ.എസ്.ആർ.ടി.സി സോണൽ ഓഫിസർ കെ.ടി. സെബിക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ്, ജില്ല അംഗം ബോസ് ജേക്കബ്, രാമചന്ദ്രൻ കരിമ്പിൽ, റംല ചോലക്കൽ, പി.ടി. അഗസ്റ്റിൻ, കെ.എം. മുഹമ്മദലി, ടി.ജെ. കുര്യാച്ചൻ, ജോളി ജോസഫ്, റോബർട്ട് നെല്ലിക്കാതെരുവിൽ, ജോയിക്കുട്ടി ലൂക്കോസ്, ജോയി മ്ലാങ്കുഴി, എബ്രഹാം മാനുവൽ, ജിജി ഇല്ലിക്കൽ, ജോയി തൊമരക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് കെ.എ. അബ്ദുറഹിമാൻ സ്വാഗതവും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി മാളിയേക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.