വയനാട്ടിലേക്കുള്ള തുരങ്കപാത യാഥാർഥ്യമാക്കണം –കോൺഗ്രസ്
text_fieldsതിരുവമ്പാടി: വയനാട്ടിലേക്കുള്ള തുരങ്കപാത സംബന്ധിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശെൻറ പ്രസ്താവന വിവാദമാകവെ നയം വ്യക്തമാക്കി കോൺഗ്രസ്.
ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത യാഥാർഥ്യമാക്കണമെന്നാണ് കോൺഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കോൺഗ്രസ് പ്രാദേശിക നേതാക്കൾ വ്യക്തമാക്കി.
താമരശ്ശേരി ചുരം റോഡിന് ബദലായി ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി റോഡ് യാഥാർഥ്യമാക്കണമെന്ന് കോൺഗ്രസ് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. ഒരുമരം പോലും മുറിച്ചുനീക്കാതെ തുരങ്കപാത എന്ന ആശയം മുന്നോട്ടുവെച്ചതും കോൺഗ്രസും യു.ഡി.എഫുമാണ്.
ഈ പദ്ധതിക്കുവേണ്ടി ആദ്യമായി ബജറ്റിൽ തുക വകയിരുത്തിയതും യു.ഡി.എഫ് സർക്കാറായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പരിസ്ഥിതി ആഘാതപഠനം പൂർത്തിയാക്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതിയും വാങ്ങി എത്രയും വേഗംപാത പൂർത്തീകരിക്കണമെന്നാണ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചതായി നേതാക്കൾ പറഞ്ഞു.
കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ യോടൊപ്പം ഡി.സി.സി ജന. സെക്രട്ടറി ബാബു പൈക്കാട്ടിൽ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ, ജില്ല പഞ്ചായത്ത് അംഗം ബോസ് ജേക്കബ് എന്നിവരാണ് പ്രതിപക്ഷ നേതാവിനെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.