കൂടരഞ്ഞി പൂവാറം തോടിൽ പുലിയെ കണ്ടതായി നാട്ടുകാർ
text_fieldsകൂടരഞ്ഞി പൂവാറം തോടിൽ ബുധനാഴ്ച രാത്രിയിൽ പുലിയെന്ന് സംശയിക്കുന്ന ജീവി റോഡിന്
കുറുകെ ഓടുന്നു
തിരുവമ്പാടി: കൂടരഞ്ഞി പൂവാറം തോട്ടിൽ പുലിയെ കണ്ടതായി നാട്ടുകാർ. കാർ യാത്രികനാണ് വാഹനത്തിന്റെ വെളിച്ചത്തിൽ പുലിയെന്ന് സംശയിക്കുന്ന ജീവി റോഡിന് കുറുകെ ഓടുന്നത് കണ്ടത്.
ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്താനായി പ്രദേശത്ത് എത്തി. പ്രദേശവാസികൾക്ക് നാട്ടുകാർ ജാഗ്രത നിർദേശം നൽകി. പൂവാറം തോട്ടിലെ ജനവാസ മേഖലയിലാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതെന്ന് പ്രദേശത്തെ പൊതുപ്രവർത്തകനായ സണ്ണി പെരികിലം തറപ്പേൽ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.