കർഷക സമരത്തിെൻറ ചിദംബര സ്മരണകൾ
text_fieldsതിരുവമ്പാടി: 1950കളിലെ കർഷക സമരത്തിലൂടെയായിരുന്നു പി.എൻ.ചിദംബരെൻറ രാഷ്ട്രീയ പ്രവേശം. 'കൃഷിക്കാരെൻറ ഭൂമി കർഷകന്'എന്ന സമരാവശ്യം അംഗീകരിച്ചതോടെയാണ് 1958ൽ കർഷകസമരം അവസാനിച്ചത്.
സി.പി.എമ്മിെൻറ മലയോരത്തെ സ്ഥാപക നേതാക്കളിലൊരാളാണ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിെൻറ നാലാമത്തെ പ്രസിഡൻറായിരുന്ന പി.എൻ.ചിദംബരൻ.1979 -84 കാലത്തായിരുന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായത്.സി.പി.എമ്മും അഖിലേന്ത്യ മുസ്ലിം ലീഗും ചേർന്നതായിരുന്നു ഭരണകക്ഷി. പ്രതിപക്ഷത്ത് പുരയിടത്തിൽ ഫിലിപ്പിെൻറ നേതൃത്വത്തിൽ കോൺഗ്രസ് ഐ ഉം. ഗ്രാമ പഞ്ചായത്തിന് പദ്ധതി ആസൂത്രണ മാർഗ നിർദേശങ്ങളോ വലിയ ഫണ്ടോ ഇല്ലാതിരുന്ന അക്കാലത്ത് എക്സിക്യൂട്ടിവ് ഓഫിസർ പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിൽ പരിമിതമായിരുന്നു ഭരണസമിതിയുടെ ദൗത്യം.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ബസ്സ്റ്റാൻഡിനു സ്ഥലം വാങ്ങിയതും കെട്ടിട നിർമാണ പ്രവൃത്തികൾ നടന്നതും താൻ പ്രസിഡൻറായ കാലത്തായിരുന്നുവെന്ന് പി.എൻ. ചിദംബരൻ പറഞ്ഞു.
സി.പി.എമ്മി െൻറ മാവൂർ ഏരിയ കമ്മിറ്റി അംഗമായിരുന്നു . അഖിലേന്ത്യ മുസ്ലിം ലീഗുമായുള്ള പാർട്ടിയുടെ സഖ്യം മുൻ എം.എൽ.എ എ.വി. അബ്ദുറഹ്മാൻ ഹാജിയുമായി അടുത്ത ബന്ധം പുലർത്താൻ കാരണമായി.
സി.പി.എമ്മുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്ന് '80കളുടെ പകുതിയിൽ വഴിപിരിഞ്ഞു. പിന്നീട്, സജീവ രാഷ്ട്രീയം വിട്ട് ഏതാനും വർഷങ്ങൾ. മുൻ മന്ത്രി എം.വി.രാഘവൻ സി.എം .പി രൂപവത്കരിച്ചപ്പോൾ സംസ്ഥാന സമിതി അംഗമായി. തിരുവമ്പാടിയിൽ സഹകരണ മേഖലയിൽ ആയുർവേദ ആശുപത്രി സ്ഥാപിച്ചു. പി.എൻ. ചിദംബരൻ സ്ഥാപക പ്രസിഡൻറായി.
83ാം വയസ്സിലും സ്ഥാനത്ത് തുടരുന്ന ഇദ്ദേഹം 26 വർഷമായി പ്രസിഡൻറ് പദവി ഏറ്റെടുത്തിട്ട്. ഇതിനിടെ, സി.എം.പി വിട്ട് കോൺഗ്രസിലെത്തി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ട്രഷററാണ് നിലവിൽ.
ഏഴ് വർഷം തിരുവമ്പാടി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറായും പ്രവർത്തിച്ചു. 17 വർഷം തിരുവമ്പാടി മാർക്കറ്റിങ് സൊസൈറ്റി ഡയറക്ടറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.