ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്: വിദർശ കെ. വിനോദിന് നേട്ടം
text_fieldsതിരുവമ്പാടി: ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വിദർശ കെ. വിനോദിന് ടീം ഇനത്തിൽ സ്വർണം. വ്യക്തിഗത ഇനത്തിൽ വെള്ളിമെഡലും നേടി. തിരുവനന്തപുരം വട്ടിയൂർക്കാവ് ദേശീയ ഷൂട്ടിങ് റേഞ്ചിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ പ്രോൺ പൊസിഷൻ മത്സരത്തിലാണ് വിദർശ മികച്ച നേട്ടം കൈവരിച്ചത്.
ഈ വർഷം നടന്ന പ്രഥമ കേരള ഒളിമ്പിക്സ് ഗെയിംസിലും വിദേശ കെ. വിനോദ് സുവർണ നേട്ടം നേടിയിരുന്നു. കോഴിക്കോട് ജില്ല റൈഫിൾ ക്ലബിലെ അംഗമായ വിദർശ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വ്യക്തിഗത വിഭാഗത്തിലും ടീം വിഭാഗത്തിലും ഗോൾഡ് മെഡൽ കരസ്ഥമാക്കിയാണ് പ്രഥമ ഗെയിംസിൽ തിളങ്ങിയത്. 50 മീറ്റർ റൈഫിൾ വിഭാഗം പ്രധാന ഇവന്റ് ആയി പ്രാക്ടിസ് ചെയ്തുവരുന്ന വിദർശക്ക് ഇന്ത്യൻ ടീം കോച്ച് മനോജ് കുമാറിന്റെ കീഴിലാണ് ഷൂട്ടിങ് പരിശീലനം.
2019ൽ അസമിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ 50 മീറ്റർ വ്യക്തിഗത വിഭാഗത്തിൽ രാജ്യത്തുനിന്നു തിരഞ്ഞെടുക്കപ്പെട്ട 12 പെൺകുട്ടികളിൽ കേരളത്തെ പ്രതിനിധാനം ചെയ്ത ഏക താരമായിരുന്നു വിദർശ. 2019ൽ നടന്ന സൗത്ത് സോൺ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലും കേരള ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലും നിരവധി മെഡലുകൾ കരസ്ഥമാക്കി. തിരുവമ്പാടി കൊച്ചാലുങ്കൽ കെ.ഡി. വിനോദ് -അനിത ദമ്പതികളുടെ മകളാണ് വിദർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.