കോവിഡ് അവധിയിൽ വിദ്യാലയമുറ്റത്ത് നെൽ കൃഷി
text_fieldsതിരുവമ്പാടി: ലോക്ഡൗൺ അവധിയിൽ വിദ്യാർഥികളെത്തിയില്ലെങ്കിലും ആനക്കാംപൊയിൽ സെൻറ് മേരിസ് യു.പി സ്കൂൾ മുറ്റം നെൽകൃഷിയിൽ ഹരിതാഭം. ഒന്നര മാസം മുമ്പ് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിതച്ച കരനെല്ലാണ് വിദ്യാലയമുറ്റത്തെ പച്ചപുതപ്പിച്ചത്.
120 ദിവസംകൊണ്ട് വിളവെടുക്കാവുന്ന 'ഉമ' വിത്താണ് വിതച്ചത്. കരനെല്ലിെൻറ വളർച്ചാഘട്ടങ്ങൾ ഓൺലൈനായി അധ്യാപകർ കുട്ടികൾക്കെത്തിക്കുന്നു.
വിദ്യാലയം നടപ്പാക്കിയ 'ഹരിതഗ്രാമം' പദ്ധതിയിൽ കരനെൽകൃഷി കൂടാതെ ചോളം, വാഴ, മരച്ചീനി, ചേന, ഇഞ്ചി, മഞ്ഞൾ, പച്ചക്കറി കൃഷിയുമുണ്ട്. 'വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും' എന്ന പദ്ധതിയും വിദ്യാലയം നടപ്പാക്കിയിരുന്നു. മുഴുവൻ വിദ്യാർഥികൾക്കും പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. മികച്ച രീതിയിൽ വീട്ടിൽ ജൈവകൃഷി നടത്തുന്ന വിദ്യാർഥികളെ ആദരിക്കും.
സ്കൂൾ കാർഷിക ക്ലബിെൻറ പ്രവർത്തനത്തിന് പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പി.ടി.എ പ്രസിഡൻറ് ബിജു കുന്നത്തുപൊതി, കാർഷിക ക്ലബ് കൺവീനർ ജസ്റ്റിൻ പോൾ, അധ്യാപകരായ എബി ദേവസ്യ, സിസ്റ്റർ ഷൈനി മാത്യു, ആലിസ് വി. തോമസ്, രക്ഷിതാക്കളായ എ.എസ്. സന്തോഷ്, എൻ. രാജേഷ് എന്നിവർ നേതൃത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.