താഴെ തിരുവമ്പാടി പള്ളി തർക്കത്തിന് പരിഹാരമാകുന്നു
text_fieldsതിരുവമ്പാടി: മൂന്നരപ്പതിറ്റാണ്ടായി ഇരു സുന്നി വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന താഴെ തിരുവമ്പാടി തിയ്യര് തട്ടക്കാട്ട് ജുമാ മസ്ജിദ് പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. എ.പി, ഇ.കെ വിഭാഗങ്ങളുടെ ഉന്നത നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചകളെ തുടർന്നാണ് നിരവധി സംഘർഷങ്ങൾക്ക് കാരണമായ പള്ളി തർക്കം അവസാനിക്കുന്നത്.
ഇരു വിഭാഗങ്ങൾ തമ്മിലെ കോടതി കേസുകൾ പിൻവലിക്കും. പള്ളിയും അനുബന്ധ സ്ഥാപനങ്ങളുമായുള്ള വ്യവഹാരങ്ങൾ അവസാനിപ്പിക്കും. ഒത്തുതീർപ്പ് ഫോർമുലയിൽ എ.പി, ഇ.കെ സുന്നി വിഭാഗങ്ങളുടെ പ്രാദേശിക നേതൃത്വം തൃപ്തരാണെന്ന് ഇരുവിഭാഗവും സൂചിപ്പിച്ചു.
ഒരു വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് പ്രശ്ന പരിഹാരത്തിലെത്തുന്നത്. പ്രശ്നപരിഹാരം സംബന്ധിച്ച പരസ്യ പ്രഖ്യാപനം ഈയാഴ്ച അവസാനം ഉണ്ടാകും. തിരുവമ്പാടിയിലെ ആദ്യ മുസ് ലിം പള്ളിയാണ് താഴെ തിരുവമ്പാടി തിയര് തട്ടക്കാട്ട് ജുമാ മസ്ജിദ്. പ്രദേശത്തെ ആദ്യ ഖബർസ്ഥാനും പള്ളിയോടനുബന്ധിച്ചുണ്ട്. തീരാവേദനയായി മാറിയിരുന്ന പള്ളി തർക്കം തീരുന്നത് പ്രതീക്ഷയോടെയാണ് വിശ്വാസികൾ കാണുന്നത്. ജീർണാവസ്ഥയിലുള്ള പള്ളി പതുക്കിപ്പണിയാനും അവസരമൊരുങ്ങും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.