വെള്ളപ്പൊക്കം തടയാൻ ചെമ്പുകടവ് പുഴയിലെ പാറകൾ പൊട്ടിച്ചുമാറ്റുന്നു; എതിർപ്പുമായി പരിസ്ഥിതി പ്രവർത്തകർ
text_fieldsകോടഞ്ചേരി: ചെമ്പുകടവ് പുഴയിൽ വർഷംതോറും ഉണ്ടാവാറുള്ള വെള്ളപ്പൊക്കം തടയാൻ പുഴയിലെ പാറകൾ പൊട്ടിച്ചുമാറ്റുന്നു. പുഴയുടെ സ്വഭാവികത നഷ്ടപ്പെടുത്തുന്ന നടപടി അശാസ്ത്രീയവും പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമാണെന്നാണ് ആക്ഷേപമുയരുന്നത് - കാലവർഷത്തിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ ചെമ്പുകടവ് അങ്ങാടിയും പരിസരവും വെള്ളത്തിൽ മുങ്ങാറുണ്ട്. ഇതിന് കാരണം പുഴയിലെ പാലത്തിെൻറ ഉയരക്കുറവാണ്.
പുഴയിൽനിന്ന് ഒന്നരയാൾ ഉയരത്തിലാണ് പാലം. കുത്തിയൊലിച്ചു വരുന്ന മലവെള്ളത്തോടൊപ്പമെത്തുന്ന മരങ്ങളും ചപ്പുചവറുകളും പാലത്തിൽ തങ്ങിനിന്ന് പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടാണ് വെള്ളപ്പൊക്കം ഉണ്ടാവുന്നത്. പുഴയിലെ പ്രകൃതിദത്തമായ ഉരുളൻ പാറക്കൂട്ടങ്ങൾ പ്രകൃതി സ്നേഹികൾക്കും വിനോദസഞ്ചാരികൾക്കും ഏറെ ഹരം പകരുന്നതാണ്. വെള്ളപ്പൊക്കമുണ്ടാവുന്നതിൽ പാറക്കൂട്ടങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാവുന്നതാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ജില്ല ഭരണകൂടത്തിെൻറയും സ്ഥലം എം.എൽ.എയുടെയും താൽപര്യപ്രകാരമാണ് ജലസേചനവ കുപ്പ് 27 ലക്ഷം രൂപ അനുവദിച്ചത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിെൻറ അനുമതി വാങ്ങാതെയാണ് പ്രവൃത്തി നടക്കുന്നത്. അതേസമയം, കാലപ്പഴക്കംകൊണ്ട് അപകടാവസ്ഥയിലായ പാലം പൊളിച്ചുമാറ്റി പുതിയത് നിർമിച്ചാൽ തീരാവുന്നതേയുള്ളൂ പ്രശ്നമെന്ന് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും പറയുന്നു. അതിന് പകരം ഖജനാവിൽനിന്ന് വൻതുക മുടക്കി ചെയ്യുന്ന ഈ പ്രവൃത്തിക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.