തിരുവമ്പാടിയിലെ തോൽവി: യു.ഡി.എഫിൽ അമ്പരപ്പ്
text_fieldsതിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ തോൽവിയിൽ യു.ഡി.എഫ് കേന്ദ്രങ്ങളിൽ അമ്പരപ്പ്. 4643 വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി ലിേൻറാ ജോസഫിെൻറ ജയം. വിജയം പ്രതീക്ഷിച്ച യു.ഡി.എഫ് പരാജയപ്പെട്ടാൽപോലും 2000ത്തിൽ താഴെ വോട്ടുകൾക്കായിരുന്നു എതിർസ്ഥാനാർഥിയുടെ ജയം കണക്കുകൂട്ടിയിരുന്നത്.
മൂന്നുമാസം മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിൽ യു.ഡി.എഫ് മേൽക്കൈ നേടിയിരുന്നു. മുക്കം നഗരസഭയും കൂടരഞ്ഞി ഗ്രാമപഞ്ചായത്തുമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയിരുന്നത്.
പരമ്പരാഗതമായി യു.ഡി.എഫ് മേധാവിത്വമുണ്ടായിരുന്ന പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ വൻ വോട്ടുചോർച്ചയാണ് ഇടതുവിജയം ഉറപ്പാക്കിയത്. പുതുപ്പാടി പഞ്ചായത്തിലെ മുഴുവൻ ബൂത്തുകളും കോടഞ്ചേരിയിലെ നാലു ബൂത്തുകളും ഉൾപ്പെട്ട രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തീകരിച്ചപ്പോൾ യു.ഡി.എഫ് ലീഡ് നേടിയത് 1213 വോട്ട്. കോടഞ്ചേരി പഞ്ചായത്തിലെ ശേഷിക്കുന്ന ബൂത്തുകൾ ഉൾപ്പെട്ട മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ യു.ഡി.എഫ് ലീഡ് 700 ൽ താഴെയായി കുറഞ്ഞു.
പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിൽനിന്ന് 3000ത്തിനും 6000നുമിടയിൽ ലീഡ് യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നു. ആധിപത്യമുള്ള രണ്ട് പഞ്ചായത്തുകളിലെ അടിയൊഴുക്ക് വ്യക്തമായതോടെ തന്നെ യു.ഡി.എഫ് വിജയപ്രതീക്ഷ കൈവിട്ടു.
ഇടത് ക്യാമ്പിലെ വിജയപ്രതീക്ഷയായി യു.ഡി.എഫ് ശക്തികേന്ദ്രത്തിലെ വോട്ടുചോർച്ച മാറി. യു.ഡി.എഫ് സ്ഥാനാർഥിയുടെ ഗ്രാമപഞ്ചായത്തായ കൊടിയത്തൂരിലും മുന്നണിക്ക് നേട്ടമുണ്ടാക്കാനായില്ല.
വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥി സണ്ണി വി. ജോസഫ് 1847 വോട്ടുനേടിയതും യു.ഡി.എഫിന് തിരിച്ചടിയായി. യു.ഡി.എഫ് സ്ഥാനാർഥി സി.പി. ചെറിയ മുഹമ്മദിെൻറ അപരൻ കെ.പി. ചെറിയ മുഹമ്മദ് 1121 വോട്ട് നേടിയതും പരാജയകാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.