കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ബഷീർ; ചികിത്സ സഹായ സമിതി രൂപവത്കരിച്ചു
text_fieldsതിരുവമ്പാടി: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ പാമ്പിഴഞ്ഞപാറ കളത്ത്പുറത്ത് ബഷീറി (കുഞ്ഞിപ്പ)നെ സഹായിക്കാൻ നാട്ടുകാര്‍ സഹായ സമിതി രൂപവത്കരിച്ചു. കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളജിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച ബഷീറിന് അസുഖം കൂടി ന്യൂമോണിയ ബാധിച്ചിരുന്നു. ശരീരാവയവങ്ങളെയും ബാധിച്ചു.
വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്. ചികിത്സക്ക് ദിവസം 15,000 രൂപ ചെലവുവരും. നിര്‍ധന കുടുംബത്തിന് ഇത്രയും വലിയ സംഖ്യ താങ്ങാന്‍ കഴിയാത്തതിനാലാണ് നാട്ടുകാര്‍ ചേര്‍ന്ന് സഹായ കമ്മിറ്റി രൂപവത്കരിച്ചത്.
പത്രവിതരണക്കാരനായിരുന്നു ബഷീർ. ഭാരവാഹികൾ: വാര്‍ഡ് അംഗം അപ്പു കോട്ടയില്‍ (ചെയർ), മഹല്ല് സെക്രട്ടറി പനോളി കുഞ്ഞുമുഹമ്മദ് (കൺ.) കാവുംപുറം ഹംസ (ട്രഷ).
അക്കൗണ്ട് നമ്പർ : A/c No: 19540100115769IFSC: FDRL0001954
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.