തോണിക്കടവ്, അരിപ്പാറ, കാപ്പാട് വിനോദസഞ്ചാര പദ്ധതികൾ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
text_fieldsകോഴിക്കോട്: ജില്ലയിലെ മൂന്നു വിനോദസഞ്ചാര കേന്ദ്രങ്ങളായ തോണിക്കടവ്, അരിപ്പാറ, കാപ്പാട് എന്നിവിടങ്ങളിലെ വിവിധ പദ്ധതികള്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
പെരുവണ്ണാമൂഴി റിസര്‍വോയര്‍ തീരത്ത് ജലസേചന വിഭാഗത്തിെൻറ സ്ഥലത്ത് ടൂറിസം വകുപ്പിെൻറ ഫണ്ടുപയോഗിച്ചാണ് തോണിക്കടവ് വിനോദസഞ്ചാര പദ്ധതി നടപ്പാക്കിയത്.
ബോട്ടിങ് സെൻറര്‍, വാച്ച് ടവര്‍, കഫറ്റീരിയ, ആറ് റെയിന്‍ ഷെല്‍ട്ടറുകള്‍, ഓപണ്‍ എയര്‍ ആംഫി തിയറ്റര്‍, ശൗചാലയം, നടപ്പാതകള്‍, ടിക്കറ്റ് കൗണ്ടര്‍, ചുറ്റുമതില്‍ നിര്‍മാണം, തിയറ്റര്‍ ഗ്രീന്‍ റൂം നിര്‍മാണം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍. രണ്ടു ഘട്ടങ്ങളിലായി 3.9 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
തിരുവമ്പാടി മണ്ഡലത്തിലെ അരിപ്പാറ വെള്ളച്ചാട്ട വികസന പദ്ധതി വിനോദ സഞ്ചാര വകുപ്പ് 1.92 കോടി ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്.
1.76 കോടി രൂപ ചെലവഴിച്ച് നിർമിച്ച തൂക്കുപാലം, 7.58 ലക്ഷം രൂപയുടെ ശുചിമുറി ബ്ലോക്ക്, 8.76 ലക്ഷം രൂപയുടെ സെക്യൂരിറ്റി കാബിന് എന്നിവയുടെ പ്രവൃത്തിയാണ് പൂര്‍ത്തിയായത്.ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കാപ്പാട് ബീച്ചിലെ ഗ്രീന്‍ കാർപെറ്റ് പദ്ധതിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. 99.95 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.