'ആയിരം രൂപ കൈയിൽ' ; പദ്ധതിയുമായി ഒ.ജെ. ചിന്നമ്മ ടീച്ചർ
text_fieldsതലക്കുളത്തൂർ: മദ്യനിരോധന പ്രവർത്തനവുമായി സംസ്ഥാനത്തെ കുടുംബിനികളുടെ ഹൃദയത്തിൽ ഇടംപിടിച്ച ചിന്നമ്മ ടീച്ചർ വീട്ടമ്മമാർക്കും പെൺകുട്ടികൾക്കും പുതിയ വായ്പ പദ്ധതിയുമായി രംഗത്ത്. തലക്കുളത്തൂർ പഞ്ചായത്തിലെ 11ാം വാർഡിലെ സ്ത്രീകൾക്കാണ് വാർഡ് അംഗം കൂടിയായ ചിന്നമ്മ ടീച്ചർ പുതിയ വായ്പ പദ്ധതിയുമായി രംഗത്തുവന്നത്.
ആവശ്യമായി വരുന്ന ഘട്ടത്തിൽ ആയിരം രൂപ ലഭിക്കുന്ന പദ്ധതിക്കാണ് തുടക്കമാകുന്നത്. വാർഡിലെ 100 സ്ത്രീകൾക്ക് ആയിരം രൂപക്ക് തിടുക്കമുള്ളപ്പോൾ ഏത് സമയവും ഒ.ജെ. ചിന്നമ്മ ടീച്ചറെയോ പദ്ധതി കമ്മിറ്റിയെയോ കണ്ടാൽ മതി.
ഒരു ജാമ്യവുമില്ലാതെ നിമിഷനേരംകൊണ്ട് പണം വാങ്ങി തിരികെ പോകാം. വായ്പക്ക് പലിശയോ ലാഭവിഹിതമോ ഒന്നും നൽേകണ്ട. മൂന്നു മാസം കൊണ്ട് കഴിയുന്നതു പോലെ തിരിച്ചടച്ചാൽ മതി. അടവു തീർന്നാൽ വീണ്ടും വായ്പ സൗകര്യവും ഉണ്ട്. മൊത്തം മുടക്കു മുതലിൻെ റ പകുതി പണം ചിന്നമ്മ ടീച്ചറുടേതും ഭർത്താവ് രവീന്ദ്രൻ മാസ് റ്ററുടേതുമാണ്.
പകുതി തുക സുഹൃത്തുക്കളും അഭ്യുദയകാംക്ഷിക്കളും നൽകിയിരിക്കുകയാണ്. തുടക്കത്തിൽ നൂറു പേരെയാണ് ഉദേശിക്കുന്നതെങ്കിലും എല്ലാ വാർഡിലെ മുഴുവൻ കുടുംബനാഥകളെയും ഉൾക്കൊള്ളിക്കാൻ ശ്രമിക്കുമെന്ന് ചിന്നമ്മ പറഞ്ഞു. പദ്ധതിക്ക് കമ്മിറ്റിയെ ഉണ്ടാക്കിയതായും ഉടൻ വായ്പ വിതരണം തുടങ്ങുമെന്നും ചിന്നമ്മ പറഞ്ഞു.
വിശ്വാസം മാത്രം ഈടു നൽകുന്ന പദ്ധതി പ്രയാസപ്പെടുന്നവർക്ക് ഏറെ ഉപകാരപ്പെടുമെന്നും പദ്ധതിക്ക് സഹായിക്കാൻ ഏറെ പേർ എത്തിയിട്ടുണ്ടെന്നും ഒ.ജെ. ചിന്നമ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.