മൂന്നു മന്ത്രിമാർ; തലയെടുപ്പിൽ കോഴിക്കോട്
text_fieldsകോഴിക്കോട്: ജില്ലയിൽനിന്ന് ഇത്തവണ മൂന്നു മന്ത്രിമാർ. സി.പി.എമ്മിൽനിന്ന് ടി.പി. രാമകൃഷ്ണനും എൻ.സി.പിയിൽനിന്ന് എ.കെ. ശശീന്ദ്രനുമായിരുന്നു കഴിഞ്ഞതവണത്തെ മന്ത്രിമാർ. ഇത്തവണ ശശീന്ദ്രനൊപ്പം പുതുമുഖങ്ങളായ സി.പി.എമ്മിലെ പി.എ. മുഹമ്മദ് റിയാസും ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലും കൂടി മന്ത്രിക്കസേരയിൽ.
എലത്തൂർ മണ്ഡലത്തിന് മാത്രമാണ് തുടർച്ചയായി രണ്ടാമതും മന്ത്രിസ്ഥാനം കിട്ടുന്നത്. അഹമ്മദ് ദേവർകോവിലിലൂടെ കോഴിക്കോട് സൗത്തും പി.എ. മുഹമ്മദ് റിയാസിലൂടെ ബേപ്പൂരും വീണ്ടും മന്ത്രിമണ്ഡലങ്ങളായി.
കോഴിക്കോട് സൗത്തിൽനിന്ന് 2011ൽ ഡോ. എം.കെ. മുനീർ മന്ത്രിയായിരുന്നു. അതിനുമുമ്പ് കോഴിക്കോട് രണ്ട് ആയിരുന്നപ്പോൾ 1980ൽ പി.എം. അബൂബക്കറും മന്ത്രിയായി. ബേപ്പൂരിൽനിന്ന് 1987ൽ ടി.കെ. ഹംസയും 2006ൽ എളമരം കരീമും മന്ത്രിയായിരുന്നു.കോഴിേക്കാട് കോർപറേഷൻ പരിധിയിലാണ് മൂന്നു മന്ത്രിമാരും എന്ന പ്രത്യേകതയുമുണ്ട്. കോഴിക്കോട് സൗത്ത് പൂർണമായി നഗരത്തിലാണ്. ബേപ്പൂരിെൻറയും എലത്തൂരിെൻറയും ഭാഗങ്ങളും കോർപറേഷൻ പരിധിയിലുണ്ട്.
മൂന്ന് മന്ത്രിമാരും കോഴിക്കോട് നഗരത്തിലാണ് താമസവും. കോഴിക്കോട് നഗരവികസനത്തിന് പുതിയ മന്ത്രിമാരുടെ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയാണെങ്ങും.
മുന്നണി-പാർട്ടി ധാരണപ്രകാരം കോഴിക്കോടിന് ആദ്യത്തെ രണ്ടരക്കൊല്ലം മാത്രമേ മൂന്ന് മന്ത്രിമാരുണ്ടാവുള്ളൂ. ധാരണപ്രകാരം കോഴിക്കോടിെൻറ മന്ത്രിസ്ഥാനങ്ങളിലൊന്ന് രണ്ടരവർഷം കഴിഞ്ഞാൽ കണ്ണൂർ ജില്ലക്കാണ് പോവുക. അഹമ്മദ് ദേവർകോവിൽ കോൺഗ്രസ്–എസിെൻറ രാമചന്ദ്രൻ കടന്നപ്പള്ളിക്കാണ് വഴിമാറുക. എ.കെ. ശശീന്ദ്രൻ രണ്ടര കൊല്ലത്തിന് ശേഷം തെൻറ പാർട്ടിയിലെ തോമസ് കെ. തോമസിന് വേണ്ടി മാറണമെന്ന് ആലോചനയുണ്ടായിരുന്നുവെങ്കിലും അദ്ദേഹം അഞ്ച് കൊല്ലവും തുടരാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.