ജില്ലയിൽ മൂന്ന് ലൈഫ് ഭവന സമുച്ചയങ്ങൾകൂടി
text_fieldsകോഴിക്കോട്: ലൈഫ് പദ്ധതിയില്‍ ജില്ലയിൽ മൂന്നു ഭവനസമുച്ചയങ്ങൾ കൂടി. മാവൂരിലെ പൊൻപറക്കുന്ന്, നടുവണ്ണൂരിലെ മന്ദൻകാവ്, പുതുപ്പാടിയിലെ എലോക്കര എന്നിവിടങ്ങളിലാണ് ഭവനസമുച്ചയങ്ങൾ നിർമിക്കുന്നത്. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം സെപ്റ്റംബർ 24ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് മുഖേന നിർവഹിക്കും. പൊതുമരാമത്ത് വകുപ്പ് വിട്ടുനല്‍കിയ 2.66 ഏക്കര്‍ സ്ഥലത്താണ് പൊന്‍പാറക്കുന്നില്‍ ഭവനസമുച്ചയം നിർമിക്കുന്നത്.
44 കുടുംബങ്ങള്‍ക്ക് താമസസൗകര്യമൊരുക്കുന്നതിന് 6.16 കോടി രൂപയാണ് വകയിരുത്തിയത്. മന്ദൻകാവിൽ റവന്യൂ വകുപ്പിെൻറ 1.96 ഏക്കർ സ്ഥലത്ത് നിർമിക്കുന്ന ഭവനസമുച്ചയം 72 കുടുംബങ്ങൾക്കുള്ളതാണ്. 10.54 കോടി രൂപയാണ് വകയിരുത്തിയത്. എലോക്കരയിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ 1.75 ഏക്കർ സ്ഥലത്ത് 44 കുടുംബങ്ങൾക്ക് നിർമിക്കുന്ന ഭവനസമുച്ചയത്തിന് 7.01 കോടി രൂപയാണ് ചെലവഴിക്കുക.
പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഭവനസമുച്ചയങ്ങൾ നിർമിക്കുക. ആറുമാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് വിട്ടുനൽകാനാണ് ഉദ്ദേശിക്കുന്നത്. 500 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന ഫ്ലാറ്റുകളിൽ രണ്ട് കിടപ്പുമുറികൾ, അടുക്കള, ബാത്ത്റൂം, ഹാൾ എന്നീ സൗകര്യങ്ങളാണ് ഉണ്ടാവുക. നിർമാണപ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തത് ഗുജറാത്തിലെ മിത് സുമി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡാണ്.
ചാത്തമംഗലം കോട്ടോല്‍ക്കുന്നില്‍ 5.25 കോടി രൂപ ചെലവില്‍ 42 കുടുംബങ്ങള്‍ക്കായി നിർമിക്കുന്ന പദ്ധതിയുടെ പ്രവൃത്തി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വിട്ടുനല്‍കിയ 1.63 ഏക്കര്‍ സ്ഥലത്താണ് സമുച്ചയം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.