കാലവര്‍ഷം കനത്തു; കടലാക്രമണ ഭീതിയില്‍ തീരദേശം
text_fieldsവടകര: കാലവർഷം കനത്തതോടെ തീരദേശമേഖലയിൽ കടലാക്രമണം രൂക്ഷമായി. മുകച്ചേരി ഭാഗത്ത് കടൽ ഭിത്തിയില്ലാത്തയിടത്തും തകർന്നയിടങ്ങളിലുമാണ് കടലാക്രമണം രൂക്ഷം.
മുകച്ചേരി ആവിക്കല്‍ തീരദേശ റോഡ് കടലാക്രമണത്തിൽ നേരത്തെ തകര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിർമിച്ച കടല്‍ഭിത്തി തകര്‍ന്നതാണ് റോഡിലേക്കും വീടുകളിലേക്കും കടല്‍ കയറാനിടയാക്കുന്നത്. ഭിത്തി പുനര്‍നിർമിക്കാൻ തീരദേശവാസികള്‍ നിരവധി പ്രതിഷേധ സമരങ്ങൾ നടത്തിയെങ്കിലും നടപടികൾ ചുവപ്പുനാടയിലാണ്.
കാലവർഷം ശക്തിപ്രാപിക്കുന്നതോടെ കടലോരജനതയുടെ നെഞ്ചിടിപ്പേറ്റുകയാണ്. രാത്രി ഭയത്തോടെ ഉറങ്ങേണ്ട അവസ്ഥയിലാണിവർ. കടൽഭിത്തിനിർമാണം വെട്ടിച്ചുരുക്കിയും പ്രവൃത്തി തുടങ്ങേണ്ട സ്ഥലത്തിൽ മാറ്റംവരുത്തിയുമാണ് നടപടികളായത്. ഇതിനാൽ ഉദ്ദേശിച്ച ഫലം നിർമാണംകൊണ്ട് ലഭിക്കുന്നില്ല.
അടിയന്തര പ്രാധാന്യമുള്ള സ്ഥലങ്ങൾക്ക് മുൻഗണന നൽകുന്നതിന് പകരം പല സ്വാധീനങ്ങളാലും അട്ടിമറിക്കപ്പെടുകയാണെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.